കാവുംമന്ദം: കിടപ്പ് രോഗികൾക്ക് സാന്ത്വനമേകി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിച്ചു വരുന്ന തരിയോട് സെക്കൻഡറി പെയിൻ ആൻഡ് പാലിയേറ്റീവ് വോളണ്ടിയർ കൂട്ടായ്മ. തരിയോട് ഗ്രാമപ്പഞ്ചായത്തിന്റെ സഹകരണത്തോടെ കാവുംമന്ദത്ത് പാലിയേറ്റീവ് ദിനാചരണവും സന്ദേശറാലിയും സംഘടിപ്പിച്ചു. തരിയോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പോൾ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂന നവീൻ, ഷീജ ആന്റണി, രാധ പുലിക്കോട്, ചന്ദ്രൻ മടത്തുവയൽ, ബീന റോബിൻസണ്, വിജയൻ തോട്ടുങ്ങൽ, പുഷ്പ മനോജ്, ജോജിൻ ടി. ജോയ്, ജനമൈത്രി ഓഫീസർ സുമേഷ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബഷീർ, ആഷ്ലി ബേബി, ജൂലി മാത്യു, സനൽരാജ്, ബീന അജു, എൻ. മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി, പി.വി. ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു. ഹെൽത്ത് സൂപ്പർവൈസർ മാർഷൽ പാലിയേറ്റീവ് ദിന സന്ദേശം നൽകി.
മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സെക്കൻഡറി പാലിയേറ്റീവ് യൂണിറ്റ് പാലിയേറ്റീവ് ദിനാചരണം സിഎച്ച്സി പേരിയായിൽ സംഘടിപ്പിച്ചു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ ഉള്ള മൂന്നു ആരോഗ്യ സ്ഥാപനങ്ങളിലേയും സെക്കൻഡറി പാലിയേറ്റീവ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടാണ് ഇത്തവണ പദ്ധതി തയാറാക്കിയിരിക്കുന്നത്. അഞ്ച് പഞ്ചായത്തുകളിലായി 561 രോഗികൾക്ക് ഓപി, ഹോംകെയർ ,ഫിസിയോതെറാപ്പി, മരുന്ന് തുടങ്ങിയ സേവനങ്ങൾ എത്തിക്കാൻ സെക്കൻഡറി പാലിയേറ്റിവിന് ഇന്ന് സാധിക്കുന്നുണ്ട്.
പാലിയേറ്റീവ് വൊളണ്ടിയർ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്ന സന്ദേശത്തോടെ ആണ് 2022ലെ പാലിയേറ്റീവ് ദിനം ആചരിച്ചത്. സിഎച്ച്സി പേരിയ വൊളണ്ടിയർ ഗ്രൂപ്പ് കിടപ്പുരോഗികൾക്ക് വേണ്ടി സമാഹരിച്ച ഫുഡ്കിറ്റുകളും മറ്റ് അവശ്യവസ്തുക്കളും ചടങ്ങിൽവച്ച് കൈമാറി. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തിയ ചടങ്ങിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണ് പി. കല്യാണി അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. നീതു ചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോയ്സി ഷാജി, പേരിയ ഡിവിഷൻ അംഗം സൽമ മൊയിൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ബാലൻ, വിമല, എച്ച്എംസി അംഗങ്ങളായ പോക്കർ, വിപിന ചന്ദ്രൻ മാസ്റ്റർ, വൊളണ്ടിയർ കമ്മിറ്റി സെക്രട്ടറി രവീന്ദ്രൻ, പാലിയേറ്റിവ് സ്റ്റാഫ് നഴ്സ് സോണിയ എന്നിവർ പ്രസംഗിച്ചു.