മി​റ്റ​ത്താ​നി​ക്ക​വ​ല -​ ചേ​കാ​ടി റോ​ഡ് ത​ക​ർ​ന്നു
Wednesday, January 19, 2022 12:19 AM IST
പു​ൽ​പ്പ​ള്ളി: മി​റ്റ​ത്താ​നി​ക്ക​വ​ല​യി​ൽ​നി​ന്നും ചേ​കാ​ടി​യി​ലേ​ക്കു​ള്ള റോ​ഡ് ത​ക​ർ​ന്ന​തോ​ടെ ഇ​തു വ​ഴി​യു​ള്ള യാ​ത്ര ദു​ഷ്ക​ര​മാ​യി. റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം അ​ധി​കൃ​ത​ർ ചെ​വി​ക്കൊ​ള്ളു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. വ​ടാ​ന​ക്ക​വ​ല​യി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന ഈ ​റോ​ഡി​ന്‍റെ പ്ര​വൃ​ത്തി കു​റ​ച്ചു ഭാ​ഗം ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ മി​റ്റ​ത്താ​നി​ക്ക​വ​ല മു​ത​ൽ ചേ​കാ​ടി വ​രെ​യു​ള്ള റോ​ഡ് വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് പ​റ്റാ​ത്ത ത​ര​ത്തി​ൽ ത​ക​ർ​ന്ന് കി​ട​ക്കു​ക​യാ​ണ്.

ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മേ​ഖ​ല​യാ​ണ് ഇ​വി​ടം. നി​ല​വി​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഒ​രു മി​നി ബ​സ് മാ​ത്ര​മാ​ണ് ഈ ​റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് മു​ന്പ് മ​റ്റ് സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യെ​ങ്കി​ലും റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യാ​ൽ അ​വ​രും ഈ ​വ​ഴി​യു​ള്ള ഓ​ട്ടം നി​ർ​ത്തി. ചേ​കാ​ടി​യി​ലേ​ക്കു​ള്ള വ​ന​പാ​ത പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന് കി​ട​ക്കു​ക​യാ​ണ്.

ഏ​റെ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് ഈ ​റോ​ഡ് ടാ​ർ ചെ​യ്ത​ത്. പി​ന്നീ​ട് യാ​തൊ​രു അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ത്തി​യി​ട്ടി​ല്ല. റോ​ഡ് ന​ന്നാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ നി​ര​ന്ത​രം അ​ധി​കൃ​ത​രെ സ​മീ​പി​ച്ചെ​ങ്കി​ലും യാ​തൊ​രു തീ​രു​മാ​ന​ങ്ങ​ളും ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. അ​ടി​യ​ന്ത​ര​മാ​യി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.