സ്വ​യം തൊ​ഴി​ൽ വാ​യ്പ​യ്ക്ക് അ​പേ​ക്ഷി​ക്കാം
Wednesday, January 19, 2022 12:21 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ദേ​ശീ​യ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ ധ​ന​കാ​ര്യ വി​ക​സ​ന കോ​ർ​പ​റേ​ഷ​നു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന 1,50,000 രൂ​പ മു​ത​ൽ 3,00,000 രൂ​പ വ​രെ പ​ദ്ധ​തി തു​ക​യു​ള്ള വി​വി​ധ സ്വ​യം തൊ​ഴി​ൽ പ​ദ്ധ​തി​ക​ൾ​ക്ക് വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​തി​ന് ജി​ല്ല​യി​ൽ നി​ന്നു​ള്ള പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ യു​വ​തി യു​വാ​ക്ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

അ​പേ​ക്ഷ​ക​ർ തൊ​ഴി​ൽ ര​ഹി​ത​രും 18 നും 55 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രും ആ​യി​രി​ക്ക​ണം. കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം മൂ​ന്ന് ല​ക്ഷം രൂ​പ​യി​ൽ ക​വി​യ​രു​ത്. വാ​യ്പ തു​ക ഉ​പ​യോ​ഗി​ച്ച് കൃ​ഷി ഒ​ഴി​കെ ഏ​തൊ​രു സ്വ​യം​തൊ​ഴി​ൽ പ​ദ്ധ​തി​യി​ലും ഗു​ണ​ഭോ​ക്താ​വി​ന് ഏ​ർ​പ്പെ​ടാം. വാ​യ്പാ​തു​ക ആ​റ് ശ​ത​മാ​നം പ​ലി​ശ സ​ഹി​തം 60 മാ​സ ഗ​ഡു​ക്ക​ളാ​യി തി​രി​ച്ച​ട​ക്ക​ണം.

വാ​യ്പ​യ്ക്ക് ഈ​ടാ​യി മ​തി​യാ​യ വ​സ്തു ജാ​മ്യ​മോ ഉ​ദ്യോ​ഗ​സ്ഥ ജാ​മ്യ​മോ ഹാ​ജ​രാ​ക്ക​ണം. അ​പേ​ക്ഷാ ഫോ​റ​ത്തി​നും വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി കോ​ർ​പ്പ​റേ​ഷ​ന്‍റെ ക​ൽ​പ്പ​റ്റ പി​ണ​ങ്ങോ​ട് റോ​ഡ് ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 04936 202869.