പു​ഞ്ചക്കൃഷി​ക്ക് ത​യാ​റെ​ടു​ത്ത് നെ​ൽ​ക​ർ​ഷ​ക​ർ
Saturday, January 22, 2022 12:24 AM IST
പ​ന​മ​രം: ജി​ല്ല​യി​ൽ ന​ഞ്ച​ക്കൊ​യ്ത്ത് തീ​രും മു​ന്പേ പു​ഞ്ച​ക്കൃ​ഷി ആ​രം​ഭി​ച്ചു. വ​ര​ൾ​ച്ച​യും വ​ന്യ​മൃ​ഗ​ശ​ല്യ​വും തൊ​ഴി​ലാ​ളി ക്ഷാ​മ​വും മു​ൻ​കൂ​ട്ടി ക​ണ്ട് നേ​ര​ത്തെ ത​ന്നെ വി​ത്തു​പാ​കി​യ പ​ര​ന്പ​രാ​ഗ​ത ക​ർ​ഷ​ക​രാ​ണ് പു​ഞ്ച​നാ​ട്ടി ആ​രം​ഭി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ൽ ചി​ര​വ​യ​ൽ പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് പു​ഞ്ച​നാ​ട്ടി ആ​രം​ഭി​ച്ച​ത്. ജി​ല്ല​യി​ലെ പ​ല പാ​ട​ങ്ങ​ളി​ലും ന​ഞ്ച​ക്കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ക്ക​വേ​യാ​ണ് ചി​ര​വ​യ​ൽ പാ​ട​ത്ത്പു​ഞ്ച​കൃ​ഷി​യു​ടെ ആ​ര​വം തു​ട​ങ്ങി​യ​ത്.

മ​റ്റ് പാ​ട​ശേ​ഖ​ര​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന ചി​ര​വ​യ​ൽ പാ​ട​ത്ത് ന​ഞ്ച കൊ​യ്ത്തി​ന് പി​ന്നാ​ലെ ത​ന്നെ ഞാ​ർ പ​റി​ച്ചു​ന​ടു​ന്ന​ത് പ​തി​വാ​ണ്. ഇ​തി​നാ​യി ക​ർ​ഷ​ക​ർ മു​ന്പ് ത​ന്നെ സ്ഥ​ല​മൊ​രു​ക്കി വി​ത്ത് പാ​കും. കാ​ല​വ​സ്ഥ​ക്ക​നു​സ​രി​ച്ച് കൃ​ഷി ഇ​റ​ക്കു​ന്ന​തി​നാ​ൽ വേ​ന​ൽ​മ​ഴ​ക്ക് മു​ന്പ് ത​ന്നെ വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഇ​വി​ടു​ത്തെ ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഞാ​ർ പ​റി​ച്ചു​ന​ടു​ന്ന​തി​ന് തൊ​ഴി​ലാ​ളി​ക​ളെ ആ​വ​ശ്യ​ത്തി​ന് ല​ഭി​ക്കാ​ത്ത​തി​നാ​ൽ ക​ർ​ഷ​ക​ർ ത​ന്നെ കൃ​ഷി​പ​ണി എ​ടു​ക്കേ​ണ്ട അ​വ​സ്ഥാ​യാ​ണു​ള്ള​ത്.

സ​മീ​പ​ത്തെ ക​ർ​ഷ​ക​ർ ത​മ്മി​ൽ പ​ര​സ്പ​രം കൂ​ടി പ​ണി എ​ടു​ക്കു​ന്ന രീ​തി​യാ​ണ് തൊ​ഴി​ലാ​ളി ക്ഷാ​മം കൂ​ടു​ത​ലു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന​ത്. എ​ന്ത് പ്ര​തി​കൂ​ല സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ലും നെ​ൽ​ക്കൃ​ഷി​ക്ക് മു​ട​ക്കം വ​രു​ത്താ​ത്ത ക​ർ​ഷ​ക​രാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി ന​ഷ്ടം സ​ഹി​ച്ചും കൃ​ഷി​യെ​ടു​ക്കു​ന്ന​ത്. പു​ഞ്ച​കൃ​ഷി​ക്കാ​യി പാ​ട​ങ്ങ​ൾ ഉ​ഴു​തു​മ​റി​ച്ച് തു​ട​ങ്ങി​യ​തോ​ടെ പ​റ​വ​ക​ളും കൊ​റ്റി​ക​ളും കൂ​ട്ട​ത്തോ​ടെ തീ​റ്റ​തേ​ടി എ​ത്തു​ന്ന​തും വ​യ​ലൊ​രു​ക്കു​ന്ന​തും സ​ഞ്ചാ​രി​ക​ളു​ടെ മ​നം കു​ളി​ർ​പ്പി​ക്കു​ന്ന കാ​ഴ്ച​യാ​ണ്.