അ​ക്ഷ​ര​വേ​ദി ക​വി​താ​പു​ര​സ്കാ​രം എ.​ആ​ർ. അ​നി​വേ​ദ​ക്ക്
Saturday, January 22, 2022 12:24 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ ക​ണി​യാ​ന്പ​റ്റ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സാ​ഹി​ത്യ കൂ​ട്ടാ​യ്മ​യാ​യ അ​ക്ഷ​ര​വേ​ദി​യു​ടെ പ​ത്താ​മ​ത് ക​വി​താ​പു​ര​സ്കാ​രം കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മ​ട​പ്പ​ള്ളി ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ എ.​ആ​ർ അ​നി​വേ​ദ​യു​ടെ ’ചാ​വു​മ​ര​ങ്ങ​ൾ’ എ​ന്ന ക​വി​ത​യ്ക്ക് ല​ഭി​ച്ചു. 5001 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും പു​സ്ത​ക​ങ്ങ​ളും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.

ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി ക​വി​താ​പു​ര​സ്കാ​രം (2019), ശി​ശു​ക്ഷേ​മ​സ​മി​തി സം​സ്ഥാ​ന​ത​ല ക​വി​താ​ര​ച​നാ മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​നം(2019), ക​ലാ​മു​ദ്ര സാ​ഹി​ത്യ പ്ര​തി​ഭാ​പു​ര​സ്കാ​രം(2021) എ​ന്നി​വ ല​ഭി​ച്ചി​ട്ടു​ണ്ട്. കു​ഞ്ഞി​ക്കി​ളി, മ​ഴ​ത്തു​ള്ളി​ക​ൾ എ​ന്നീ ക​വി​താ​സ​മാ​ഹാ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യ അ​നി​ൽ​കു​മാ​ർ ഒ​ഞ്ചി​യ​ത്തി​ന്േ‍​റ​യും അ​ധ്യാ​പി​ക​യാ​യ ടി.​എം. ര​ജി​ന​യു​ടെ​യും മ​ക​ളാ​ണ് അ​നി​വേ​ദ. 29ന് ​പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ യു.​കെ. കു​മാ​ര​ൻ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.