പി.​എ. മു​ഹ​മ്മ​ദി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചനം
Saturday, January 22, 2022 12:24 AM IST
ക​ൽ​പ്പ​റ്റ: സി​പി​എം മു​ൻ വ​യ​നാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യും നി​ര​വ​ധി ബോ​ർ​ഡ് കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലെ അം​ഗ​വു​മാ​യി​രു​ന്ന പി.​എ. മു​ഹ​മ്മ​ദി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗ​ഗാ​റി​ൻ അ​നു​ശോ​ചി​ച്ചു. ജി​ല്ല​യി​ൽ പാ​ർ​ട്ടി കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ പി.​എ. മു​ഹ​മ്മ​ദി​ന്‍റെ സം​ഭാ​വ​ന നി​ർ​ണാ​യ​ക​മാ​ണ്. രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ ആ​കൃ​ഷ്ട​നാ​വു​ന്ന​തി​ൽ പി​എ യു​ടെ സ്വാ​ധീ​നം നി​ർ​ണാ​യ​ക​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. ല​ളി​ത​ജീ​വി​ത​വും ത്യാ​ഗ​നി​ർ​ഭ​ര​വു​മാ​യ പോ​രാ​ട്ട​വു​മാ​ണ് പി​എ യെ ​ഓ​ർ​ക്കു​ന്പോ​ൾ എ​ന്നും ഓ​ർ​മി​ക്ക​പ്പെ​ടു​ക​യെ​ന്ന് മു​ൻ എം​എ​ൽ​എ സി.​കെ. ശ​ശീ​ന്ദ്ര​ൻ അ​നു​സ്മ​രി​ച്ചു. രാ​ഷ്ട്രീ​യ​വ​ള​ർ​ച്ച​യി​ൽ ദി​ശാ​ബോ​ധം ന​ൽ​കു​ന്ന​തി​ന് പി​എ യു​ടെ ഉ​പ​ദേ​ശ നി​ർ​ദ്ദേ​ശ​ങ്ങ​ൾ എ​ന്നും വി​ല​പ്പെ​ട്ട​താ​യി​രു​ന്നു​വെ​ന്നും അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​നി​ക്ക് ഏ​റെ അ​ടു​പ്പ​വും വ്യ​ക്തി ബ​ന്ധ​വു​മു​ള്ള നേ​താ​വാ​യി​രു​ന്നു പി.​എ. മു​ഹ​മ്മ​ദ് എ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

പി.​എ. മു​ഹ​മ്മ​ദി​ന്‍റെ നി​ര്യാ​ണം ക​മ്മ്യൂ​ണി​സ്റ്റു​ക​ൾ​ക്ക് മാ​ത്ര​മ​ല്ല വ​യ​നാ​ട്ടു​കാ​ർ​ക്കാ​കെ ന​ഷ്ട​മാ​ണ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്ര​ഹാം പ​റ​ഞ്ഞു. പി.​എ. മു​ഹ​മ്മ​ദി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ക്കു​ന്ന​താ​യി എ​ഐ​സി​സി അം​ഗം പി.​കെ. ജ​യ​ല​ക്ഷ്മി പ​റ​ഞ്ഞു. കൗ​ശ​ല​ക്കാ​ര​നാ​യ രാ​ഷ്ട്രീ​യ​ക്കാ​ര​ന​ല്ല, മ​റി​ച്ച് ആ​ത്മ​സ​മ​ർ​പ്പ​ണം ചെ​യ്ത രാ​ഷ്ട്രീ​യ നേ​താ​വാ​യി​രു​ന്നു പി.​എ. മു​ഹ​മ്മ​ദെ​ന്ന് എം.​വി. ശ്രേ​യാം​സ്കു​മാ​ർ എം.​പി. അ​നു​സ്മ​രി​ച്ചു. ജി​ല്ല​യി​ൽ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യെ ചി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​ൽ മാ​ത്ര​മ​ല്ല വ​യ​നാ​ടി​ന്‍റെ സാ​മൂ​ഹി​ക​വ്യ​വ​സ്ഥ​യും പി​ന്നാ​ക്കാ​വ​സ്ഥ​യും സ​ന്പ​ദ്വ്യ​വ​സ്ഥ​യു​മെ​ല്ലാം മു​ന്നോ​ട്ടു​വ​രാ​ൻ വേ​ണ്ടി അ​ഹോ​രാ​ത്രം പ്ര​വ​ർ​ത്തി​ച്ച വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹ​മെ​ന്നും എം.​വി. ശ്രേ​യാം​സ്കു​മാ​ർ പ​റ​ഞ്ഞു.

ആ​ധു​നി​ക വ​യ​നാ​ടി​ന്‍റെ ശി​ൽ​പ്പി​ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു പി​എ യെ​ന്ന് സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ൽ. ക​ർ​ഷ​ക​രു​ടേ​യും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടേ​യും ജീ​വി​ത പ്ര​യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള​ള പോ​രാ​ട്ട​ങ്ങ​ളി​ലെ ഉ​ജ്ജ്വ​ല പോ​രാ​ളി​യാ​യി​രു​ന്നു പി​എ എ​ന്ന് ജി​ല്ലാ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി വി​ജ​യ​ൻ ചെ​റു​ക​ര അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

പി.​എ. മു​ഹ​മ്മ​ദ് ക​ള​ങ്ക ര​ഹി​ത മ​ന​സി​ന്‍റെ ഉ​ട​മാ​യി​രു​ന്നെ​ന്ന് എ​ഐ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​കെ. മൂ​ർ​ത്തി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

പി.​എ മു​ഹ​മ്മ​ദി​ന്‍റെ വി​യോ​ഗ​ത്തി​ലൂ​ടെ വ​യ​നാ​ടി​ന് ന​ഷ്ട​മാ​യ​ത് രാ​ഷ്ട്രീ​യ​ത്തി​ലെ സൗ​മ്യ​മു​ഖ​ത്തെ​യാ​ണെ​ന്ന് വ​യ​നാ​ട് പ്ര​സ് ക്ല​ബ് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ അ​നു​ശോ​ചി​ച്ചു. ആ​ത്മാ​ർ​ത്ഥ​ത​യോ​ടെ, സ​ത്യ​സ​ന്ധ​മാ​യ രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യി​രു​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു പി.​എ. മു​ഹ​മ്മ​ദ് എ​ന്ന് സി​ദ്ദി​ഖ് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ജി​ല്ല​യി​ലെ ക​മ്യൂ​ണി​സ്റ്റ് പ്ര​വ​ർ​ത്ത​ക​ർ​ക്കാ​കെ മാ​തൃ​ക​യാ​യി​രു​ന്നു പി.​എ. മു​ഹ​മ്മ​ദ് എ​ന്ന് ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ അ​നു​സ്മ​രി​ച്ചു.