ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ യു​വാ​വ് ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു
Saturday, January 22, 2022 12:24 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ര​ണ്ട് വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ അ​വി​വാ​ഹി​ത​നാ​യ യു​വാ​വ് ചി​കി​ത്സ ചെ​ല​വി​നാ​യി സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. നെന്മേനി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ​തി​നൊ​ന്നാം വാ​ർ​ഡ് ചെ​രി​പ്പു​റ​ത്ത് റി​യാ​സ് (23) ആ​ണ് നാ​ലു മാ​സ​മാ​യി ചി​കി​ത്സ​ക്ക് പ​ണ​മി​ല്ലാ​തെ ക​ഷ്ട​ത​യ​നു​ഭ​വി​ക്കു​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശി​ൽ ജോ​ലി ചെ​യ്തി​രു​ന്ന റി​യാ​സ് ആ​യി​രു​ന്നു പി​താ​വ് മ​രി​ച്ചു പോ​യ കു​ടും​ബ​ത്തി​ന്‍റെ ഏ​ക അ​ത്താ​ണി. മാ​താ​വ് ജ​മീ​ല​യും സ​ഹോ​ദ​ര​ൻ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി നൗ​ഫ​ലു​മാ​ണ് വീ​ട്ടി​ലു​ള്ള​ത്. വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്കും അ​നു​ബ​ന്ധ ചെ​ല​വു​ക​ൾ​ക്കു​മാ​യി പ​ത്ത് ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഉ​മ്മ ജ​മീ​ല റി​യാ​സി​ന് വൃ​ക്ക ന​ൽ​കാ​ൻ ത​യാ​റാ​ണ്. റി​യാ​സി​ന്‍റെ ചി​കി​ത്സ​ക്കാ​യി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല പു​ഞ്ച​വ​യ​ൽ ചെ​യ​ർ​മാ​നാ​യി പ്ര​ദേ​ശ​ത്ത് ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ബ​ത്തേ​രി കോ ​ഓ​പ്പ​റേ​റ്റീ​വ് അ​ർ​ബ​ൻ ബാ​ങ്കി​ൽ 0050 10001004889 എ​ന്ന ന​ന്പ​റി​ൽ അ​ക്കൗ​ണ്ട് എ​ടു​ത്തി​ട്ടു​ണ്ട്. 87140 94456 ആ​ണ് ഗൂ​ഗി​ൾ പേ ​ന​ന്പ​ർ. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല പു​ഞ്ച​വ​യ​ൽ, പ​ഞ്ചാ​യ​ത്തം​ഗം അ​നി​ത ക​ല്ലൂ​ർ, മു​നീ​ബ് ചീ​രാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. റി​യാ​സ്, ചെ​രി​പു​റ​ത്ത് വീ​ട്, ന​ന്പ്യാ​ർ​കു​ന്ന് പി​ഒ.