‘ക്രൈ​സ്ത​വർക്കതിരേയുള്ള ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യു​വാ​ൻ വ്യ​ക്ത​മാ​യ നി​യ​മ നി​ർ​മാ​ണം വേണം’
Sunday, January 23, 2022 12:21 AM IST
ക​ല്ലോ​ടി: ഇ​ന്ത്യ​യി​ൽ ക്രൈ​സ്ത​വ​ർ​ക്ക് എ​തി​രാ​യി വ​ർ​ധി​ച്ചു​വ​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ മ​തേ​ത​ര രാ​ജ്യ​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്ന് കെ​സി​വൈ​എം ക​ല്ലോ​ടി മേ​ഖ​ല സെ​ക്ര​ട്ട​റി​യേ​റ്റ് വാ​ർ​ത്താ കു​റി​പ്പി​ൽ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഒ​ന്പ​തു മാ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ മാ​ത്രം ഇ​ന്ത്യ​യി​ലെ ക്രൈ​സ്ത​വ​ർ മൂ​ന്നൂ​റി​ലേ​റെ ത​വ​ണ​യാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ഇ​ന്ത്യ പോ​ലെ​യൊ​രു മ​തേ​ത​ര രാ​ജ്യ​ത്ത് എ​ല്ലാ മ​ത​ങ്ങ​ളും പ​ര​സ്പ​രം സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ലും സ​മാ​ധാ​ന​ത്തി​ലും ച​രി​ക്കേ​ണ്ട​തു​ണ്ട്.

ഇ​ത്ര​യേ​റേ ആ​ക്ര​മ​ണ​ങ്ങ​ളും ക്രൂ​ര മ​ർ​ദ്ദ​ന​ങ്ങ​ളും ക്രൈ​സ്ത​വ​ർ​ക്ക് നേ​രെ ഉ​ണ്ടാ​യി​ട്ടും ന​ട​പ​ടി എ​ടു​ക്കു​വാ​ൻ അ​ധി​കാ​ര​മു​ള്ള​വ​ർ മാ​റി നി​ൽ​ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​ന പൗ​രന്മാ​ർ​ക്ക് ഉ​റ​പ്പ് ന​ൽ​കു​ന്ന മ​ത​സ്വാ​ത​ന്ത്ര്യ​മെ​ന്ന മൗ​ലീ​ക അ​വ​കാ​ശം സം​ര​ക്ഷി​ക്ക​ണ​മെ​ന്നും അ​തി​നു കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും കെ​സി​വൈ​എം ക​ല്ലോ​ടി മേ​ഖ​ല സെ​ക്ര​ട്ട​റി​യേ​റ്റ് വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.