ഇ​ൻ​സ്പെ​യ​ർ അ​വാ​ർ​ഡ്: വാ​ളാ​ട് ജി​എ​ച്ച്എ​സ്എ​സ് ഒ​ന്നാ​മ​ത്
Sunday, January 23, 2022 12:23 AM IST
മാ​ന​ന്ത​വാ​ടി: ഗ​വ. ഓ​ഫ് ഇ​ന്ത്യ മി​നി​സ്ട്രി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ൽ​കി​വ​രു​ന്ന ഈ ​വ​ർ​ഷ​ത്തെ ഇ​ൻ​സ്പെ​യ​ർ അ​വാ​ർ​ഡി​ന് വാ​ളാ​ട് സ്കൂ​ളി​ലെ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ അ​ർ​ഹ​രാ​യി. ജി​ല്ല​യി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച നേ​ട്ട​മാ​ണ് സ്കൂ​ളി​ന് ല​ഭി​ച്ച​ത്. സം​സ്ഥാ​ന ത​ല​ത്തി​ൽ ഏ​ഴ് ഗോ​ത്ര​വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഈ ​വ​ർ​ഷം ഇ​ൻ​സ്പെ​യ​ർ അ​വാ​ർ​ഡ് ല​ഭി​ച്ച​ത്.

ഇ​തി​ൽ ര​ണ്ട് പേ​ർ വാ​ളാ​ട് സ്കൂ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണ്. യു​വ ശാ​സ്ത്ര​ജ്ഞ​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും അ​വ​ർ​ക്ക് പ​രി​പൂ​ർ​ണ്ണ പി​ന്തു​ണ ന​ൽ​കു​ന്ന​തി​ലും മു​ഴു​വ​ൻ അ​ധ്യാ​പ​ക​രും യ​ഥാ​സ​മ​യം കു​ട്ടി​ക​ൾ​ക്ക് വേ​ണ്ട നി​ർ​ദ്ദേ​ശ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ്കൂ​ളി​ൽ ന​ൽ​കി​വ​രു​ന്ന​തി​ന്‍റെ ഫ​ല​മാ​യി​ട്ടാ​ണ് ഇ​ത്ത​രം ഒ​രു വി​ജ​യം സ്കൂ​ളി​ന് ക​ര​സ്ഥ​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ അ​വാ​ർ​ഡ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ സു​നി​ൽ​കു​മാ​ർ ഇ​ൻ​സ്പെ​യ​ർ അ​വാ​ർ​ഡ് പ​രി​ച​യ​പ്പെ​ടു​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മീ​നാ​ക്ഷി രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ൽ​മാ മോ​യി​ൻ, പ്രി​ൻ​സി​പ്പ​ൽ മ​നോ​ജ് കു​മാ​ർ, നാ​സ​ർ, ശ​ശി കു​മാ​ർ, പി. ​സ്മി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.