വി​ല​യി​ടി​വ്: കി​ഴ​ങ്ങു​വി​ള​ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ
Sunday, January 23, 2022 12:23 AM IST
പു​ൽ​പ്പ​ള്ളി: കു​ടി​യേ​റ്റ മേ​ഖ​ല​യി​ൽ കാ​ർ​ഷി​ക ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ വി​ല​ത്ത​ക​ർ​ച്ച​യും കാ​ർ​ഷി​ക ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​നാ​ളി​ല്ലാ​ത്ത​തും കി​ഴ​ങ്ങു​വി​ള കൃ​ഷി ചെ​യ്ത ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു.

വി​ള​വെ​ടു​പ്പ് സ​മ​യ​മാ​യ​പ്പോ​ൾ പ​തി​വു​പോ​ലെ ഇ​ഞ്ചി, ചേ​ന, കാ​ച്ചി​ൽ, ചേ​ന്പ് അ​ട​ക്ക​മു​ള്ള കി​ഴ​ങ്ങു​വി​ള​ക​ളു​ടെ വി​ല കൂ​പ്പു​കു​ത്തി​യ അ​വ​സ്ഥ​യി​ലാ​ണ്. 60 കി​ലോ വ​രു​ന്ന ഒ​രു ചാ​ക്ക് ചേ​ന​യു​ടെ വി​ല കേ​വ​ലം 600 രൂ​പ മാ​ത്ര​മാ​ണ്. കി​ഴ​ങ്ങു​വി​ള​ക​ൾ കെ​ട്ടി​കി​ട​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ വ്യാ​പാ​രി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​പ്പോ​ൾ ഇ​വ എ​ടു​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

സാ​ധാ​ര​ണ ശ​ബ​രി​മ​ല സീ​സ​ണാ​യാ​ൽ കി​ഴ​ങ്ങു​വി​ള​ക​ളു​ടെ വി​ല വ​ർ​ധി​ക്കാ​റു​ള്ള​താ​ണ്. എ​ന്നാ​ൽ ഭൂ​രി​ഭാ​ഗം ക്ഷേ​ത്ര​ങ്ങ​ളി​ലും അ​ന്ന​ദാ​ന​മ​ട​ക്കം ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​ത്ത​വ​ണ​യും ആ​വ​ശ്യ​ക്കാ​രി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ത​മി​ഴ്നാ​ട്ടി​ലെ ക​ന്പോ​ള​ങ്ങ​ളി​ലേ​ക്ക് ഇ​ത്ത​രം​വി​ള​ക​ൾ ധാ​രാ​ള​മാ​യി ക​യ​റ്റി​പോ​കാ​റു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ഴ​തു​മി​ല്ലെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ ത​ന്നെ പ​റ​യു​ന്ന​ത്. ക​ർ​ണാ​ട​ക​യി​ൽ നി​ന്നും ചേ​ന്പ്, നേ​ന്ത്ര​ക്കാ​യ എ​ന്നി​വ ധാ​രാ​ള​മാ​യി കേ​ര​ള​ത്തി​ലെ ക​ന്പോ​ള​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്നു​മു​ണ്ട്.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ 50 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന കാ​ച്ചി​ലി​ന്‍റെ ഇ​പ്പോ​ഴ​ത്തെ വി​ല കേ​വ​ലം 10 രൂ​പ മാ​ത്ര​മാ​ണ്. വി​ല ഇ​ത്ര​യേ​റെ താ​ഴ്ന്നി​ട്ടും ആ​ർ​ക്കും വേ​ണ്ടാ​ത്ത സാ​ഹ​ച​ര്യ​വും നി​ല​നി​ൽ​ക്കു​ക​യാ​ണ്. ഇ​ഞ്ചി​ക​ർ​ഷ​ക​രാ​ണെ​ങ്കി​ൽ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ്. ക​ർ​ണാ​ട​ക​യി​ൽ കൃ​ഷി ചെ​യ്യു​ന്ന​വ​ര​ട​ക്കം തു​ട​ർ​ച്ച​യാ​യി മൂ​ന്നാം​വ​ർ​ഷ​മാ​ണ് ഇ​തു​പോ​ലെ വി​ല​ത്ത​ക​ർ​ച്ച​യെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്.

ഉ​ൽ​പാ​ദ​ന ചെ​ല​വി​ന്‍റെ നാ​ലി​ലൊ​ന്ന് പോ​ലും കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​യ​തി​നാ​ൽ ക​ർ​ണാ​ട​ക​യി​ല​ട​ക്കം ഇ​ഞ്ചി പ​റി​ക്കാ​തെ​യി​ട്ടി​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി പേ​രാ​ണ് ഇ​തി​ന​കം ത​ന്നെ കൃ​ഷി​യി​ൽ നി​ന്നും പി​ന്തി​രി​ഞ്ഞ​ത്. ക​ഴി​ഞ്ഞ സീ​സ​ണ്‍ കോ​വി​ഡ് മൂ​ലം ക​ന​ത്ത​ന​ഷ്ട​ത്തി​ൽ കൃ​ഷി ചെ​യ്ത ക​ർ​ഷ​ക​രു​ടെ ഇ​ത്ത​വ​ണ​ത്തെ പ്ര​തീ​ക്ഷ​യും അ​സ്ത​മി​ക്കു​ന്ന കാ​ഴ്ച​യാ​ണ് കു​ടി​യേ​റ്റ​മേ​ഖ​ല​യി​ൽ നി​ന്ന​ട​ക്കം കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്.