പ​ഞ്ചാ​യ​ത്ത് മാ​ലി​ന്യ മു​ക്ത​മാ​ക്കാ​നൊ​രു​ങ്ങി പൊ​ഴു​ത​ന കൂ​ട്ടാ​യ്മ
Tuesday, January 25, 2022 12:34 AM IST
വൈ​ത്തി​രി: സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി മാ​റു​ന്ന പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​നെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ മു​ക്ത​മാ​ക്കാ​ൻ പൊ​ഴു​ത​ന കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്ത്. മാ​ലി​ന്യം ത​ള്ള​ൽ മൂ​ലം ജ​ന​ങ്ങ​ൾ ക​ടു​ത്ത ദു​രി​തം പേ​റു​ന്ന വൈ​ത്തി​രി പാ​റ​ത്തോ​ട് റൂ​ട്ടി​ലെ മാ​ലി​ന്യ​ങ്ങ​ൾ വൃ​ത്തി​യാ​ക്ക​ലും ബോ​ധ​വ​ത്ക​ര​ണ​വു​മാ​ണ് ഒ​രാ​ഴ്ച​യാ​യി ന​ട​ത്തി​വ​രു​ന്ന​ത്.

വാ​ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ​യി​ലൂ​ടെ തു​ട​ങ്ങി​യ ആ​ശ​യം ക​ക്ഷി രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ നി​ര​വ​ധി പേ​ർ ഏ​റ്റ​ടു​ത്തു. പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ ഓ​ട്ടോ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ, വ്യാ​പാ​രി​ക​ൾ, യു​വ​ജ​ന ക്ല​ബ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രാ​ണ് ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സ​ന്ദ​ർ​ശ​ക​രെ ബോ​ധ​വ​ത്ക​രി​ക്കാ​ൻ ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ.