ജ​പ്തി ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണം: ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ
Tuesday, January 25, 2022 11:20 PM IST
പു​ൽ​പ്പ​ള്ളി: ക​ർ​ഷ​ക​ർ​ക്കെ​തി​രാ​യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ജ​പ്തി ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ധ​ന​കാ​ര്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു. കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​ത്ത​ക​ർ​ച്ച​യും രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യ​വും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വു​മെ​ല്ലാം കാ​ർ​ഷി​ക മേ​ഖ​ല​യെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ ക​ർ​ഷ​ക​ർ​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി വി​ള​വെ​ടു​ക്കാ​നും സാ​ധി​ക്കാ​തെ വ​ന്നി​രി​ക്കു​ക​യാ​ണ്. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ പ​ല ക​ർ​ഷ​ക​രും ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​രു​ടെ ജ​പ്തി ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ നി​ർ​ദേ​ശം ഉ​ട​ൻ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്നും കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ച്ചു​കൊ​ണ്ട് ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​നും അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ണ്ടാ​ക​ണ​മെ​ന്നും എം​എ​ൽ​എ ക​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.