ഗ​ർ​ഭ​സ്ഥ ശി​ശു​വും മാ​താ​വും മ​രി​ച്ച സം​ഭ​വം: കൊ​ല​പാ​ത​ക​മെ​ന്ന് സൂ​ച​ന
Saturday, January 29, 2022 12:34 AM IST
മാ​ന​ന്ത​വാ​ടി: എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ൽ ഗ​ർ​ഭ​സ്ഥ ശി​ശു​വും മാ​താ​വും മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് സൂ​ച​ന. എ​ട​വ​ക മൂ​ളി​ത്തോ​ട് പ​ള്ളി​ക്ക​ൽ ദേ​വ​സ്യ​യു​ടെ മ​ക​ൾ റി​നി​യും ഗ​ർ​ഭ​സ്ഥ ശി​ശു​വും മ​രി​ച്ച സം​ഭ​വ​മാ​ണ് കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞ​താ​യി സൂ​ച​ന​യു​ള്ള​ത്. സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് എ​ടു​ത്ത് പ്ര​തി മൂ​ളി​ത്തോ​ടു​കാ​ര​നാ​യ പു​തു​പ​റ​ന്പി​ൽ റ​ഹീ​മി​നെ മാ​ന​ന്ത​വാ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ കൊ​ല​പാ​ത​ക​മാ​ണെ​ന്ന കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണം ന​ൽ​കാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ല. ശ​ക്ത​മാ​യ പ​നി​യും ച​ർ​ദ്ദി​യും കാ​ര​ണം 2021 ന​വം​ബ​ർ 18 നാ​ണ് റി​നി​യെ മാ​ന​ന്ത​വാ​ടി​യി​ലെ വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. രോ​ഗം മൂ​ർഛി​ച്ച​തി​നെ തു​ട​ർ​ന്ന് തൊ​ട്ട​ടു​ത്ത ദി​വ​സം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​ക്കു​ക​യും ആ​ദ്യം ഗ​ർ​ഭ​സ്ഥ ശി​ശു​വും പി​ന്നാ​ലെ റി​നി​യും മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

വി​വാ​ഹ മോ​ച​ന​ക്കേ​സി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​ന്നി​രു​ന്ന റി​നി അ​ഞ്ച് മാ​സം ഗ​ർ​ഭി​ണി​യു​മാ​യി​രു​ന്നു. വി​വാ​ഹ മോ​ച​ന കേ​സി​ന്‍റെ​യും മ​റ്റ് കാ​ര്യ​ങ്ങ​ൾ​ക്കാ​യ് റി​നി​യു​ടെ കു​ടും​ബ​വു​മാ​യി ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന മൂ​ളി​ത്തോ​ട് താ​മ​സി​ക്കു​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ പു​തു​പ​റ​ന്പി​ൽ റ​ഹീം (53) ന്‍റെ പേ​ര് അ​ന്ന് ത​ന്നെ ഉ​യ​ർ​ന്നി​രു​ന്നു.

കേ​സി​നും മ​റ്റു​മാ​യി ഓ​ട്ടോ​റി​ക്ഷ​യി​ൽ കൊ​ണ്ട് പോ​കു​ന്പോ​ൾ ജൂ​സി​ൽ വി​ഷം ക​ല​ർ​ത്തി റി​നി​ക്ക് ന​ൽ​കു​ക​യാ​യി​രു​ന്നു എ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പ​ണ​മു​യ​ർ​ത്തു​ക​യും മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ട് വ​രി​ക​യും ക​ല്ലോ​ടി പ​ള്ളി വി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ക്ഷ​ൻ ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ മാ​ന​ന്ത​വാ​ടി പോ​ലീ​സ് കേ​സെ​ടു​ത്ത് റ​ഹീ​മി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് മാ​ന​ന്ത​വാ​ടി പോ​ലീ​സ് അ​ന്ന് ത​ന്നെ ന​വ​ജാ​ത ശി​ശു​വി​ന്‍റെ ഡി​എ​ൻ​എ ടെ​സ്റ്റ് ന​ട​ത്തി​യി​രു​ന്നു. ജൂ​സി​ൽ ന​ൽ​കി​യി​രു​ന്ന​ത് വി​ഷം ക​ല​ർ​ന്ന പാ​നീ​യ​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​താ​യാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ഡി​എ​ൻ​എ ടെ​സ്റ്റി​ൽ ന​വ​ജാ​ത​ശി​ശു​വി​ന്‍റെ പി​തൃ​ത്വം പ്ര​തി റ​ഹീ​മി​ന്‍റെ​താ​ണെ​ന്നാ​ണ് അ​റി​യു​ന്ന​ത്. പോ​ലീ​സ് ഇ​ക്കാ​ര്യ​ങ്ങ​ൾ ഒൗ​ദ്യോ​ഗി​ക​മാ​യി പു​റ​ത്ത് വി​ട്ടി​ല്ലെ​ങ്കി​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ റ​ഹീ​മി​നെ​തി​രേ കൂടുതൽ കേസുകൾ എടു​ക്കു​മെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്.