അന്പലവയൽ: പാചക വാതക വിലവർധനയിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് അന്പലവയൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിറക് വിതരണം നടത്തി പ്രതിഷേധിച്ചു.
സംസ്ഥാന സെക്രട്ടറി എം.കെ. ഇന്ദ്രജിത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എം. നൗഫൽ അധ്യക്ഷത വഹിച്ചു. പി.എം. സുജിത്, എം.വി. തോമസ്, എൽദോ പൊതുകെട്ടി, ഗഫൂർ പടപ്പ്, നിഖിൽ തോമസ്, കെ. സജിത്, സിറിൽ ജോസ്, സന്തോഷ് എക്സൽ, സ്റ്റാനി ജോസഫ്, ടി.ജെ. യേശുദാസ്, സി. മാർട്ടിൻ, ശിവപ്രസാദ് നെല്ലാറച്ചാൽ എന്നിവർ നേതൃത്വം നൽകി.
പുൽപ്പള്ളി: ഇരുളം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാചകവാതക വിലവർധനയ്ക്കെതിരേ വിറക് വിതരണം ചെയ്തു പ്രതിഷേധിച്ചു.
പ്രതിഷേധ സമരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സിജു പൗലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രവീണ്‍ അധ്യക്ഷത വഹിച്ചു. നിംഷാദ്, ജിതേഷ്, സജാദ്, ആദർശ്, ജിജോ, സലിം, നിസാർ, മനി പ്രസാദ്, ഷമീർ, പി.എസ്. എബി, അർജുൻ എന്നിവർ നേതൃത്വം നൽകി.