ഗീ​ത​യ്ക്ക് സ്നേ​ഹ സ​മ്മാ​ന​മാ​യി റോട്ടറിയുടെ അ​ഞ്ചു സെ​ന്‍റ് സ്ഥ​ലം
Tuesday, May 17, 2022 12:36 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: താ​ലൂ​ക്കി​ലെ നെ​ൻ​മേ​നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പു​ത്ത​ൻ​കു​ന്നി​ൽ 25 വ​ർ​ഷ​ത്തോ​ള​മാ​യി വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കെ. ​ഗീ​ത​യ്ക്ക് സു​ൽ​ത്താ​ൻ ബ​ത്തേ​രി റോ​ട്ട​റി അ​ഞ്ച് സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി ന​ൽ​കി.
സ്വ​ന്തം പേ​രി​ൽ സ്ഥ​ലം ഇ​ല്ലാ​ത്ത​തി​നാ​ൽ സ്വ​ന്ത​മാ​യി വീ​ട് കി​ട്ടി​ല്ല എ​ന്ന​റി​ഞ്ഞാ​ണ് റോ​ട്ട​റി സ​ഹാ​യ​വു​മാ​യി എ​ത്തി​യ​ത്. ഗീ​ത​യും ഭ​ർ​ത്താ​വ് നി​തി​നും ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന​താ​ണ് ഗീ​ത​യു​ടെ കു​ടും​ബം.
ത്രി​ത​ല പ​ഞ്ചാ​യ​ത്തി​ലും പ​ല​സ്ഥ​ല​ങ്ങ​ളി​ലും വീ​ടു കെ​ട്ടു​ന്ന​തി​ന് അ​പേ​ക്ഷി​ച്ചെ​ങ്കി​ലും നി​രാ​ശ​രാ​യി മ​ട​ങ്ങേ​ണ്ടി​വ​ന്നു. വീ​ട് കി​ട്ടാ​ൻ പ്ര​ധാ​ന​കാ​ര​ണം സ്ഥ​ല​മി​ല്ല എ​ന്നു​ള്ള​താ​യി​രു​ന്നു. ഇ​വ​ർ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും വീ​ട് കി​ട്ടു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ അ​ഞ്ച് സെ​ന്‍റ് സ്ഥ​ലം ചീ​രാ​ലി​ന​ട​ത്ത് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സു​ൽ​ത്താ​ൻ ബ​ത്തേ​രി റോ​ട്ട​റി​യു​ടെ ഗ​വ​ർ​ണ​ർ​വി​സി​റ്റി​നോ​ട​നു​ബ​ന്ധി​ച്ച് റോ​ട്ട​റി ക്ല​ബ്ബി​ൽ ന​ട​ന്ന മീ​റ്റി​ങ്ങി​ൽ റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഡോ. ​രാ​ജേ​ഷ് സു​ഭാ​ഷ് ഗീ​ത​യ്ക്ക് സ്ഥ​ല​ത്തി​ന്‍റെ ആ​ധാ​രം കൈ​മാ​റി. റോ​ട്ട​റി പ്ര​സി​ഡ​ന്‍റ് ബി​ജു പു​ത്തേ​ത്, സ​ണ്ണി വി​ള​കു​ന്നേ​ൽ, കെ.​പി. ര​വീ​ന്ദ്ര​നാ​ഥ്, വി. ​സു​രേ​ഷ്, വി​ന​യ​ൻ, പൗ​ലോ​സ്, ബൈ​ജു ഐ​സ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.