മ​ഴ മു​ന്ന​റി​യി​പ്പ്: ജി​ല്ല​യി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം
Thursday, May 19, 2022 12:41 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​താ​യി മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി പ്ര​ത്യേ​ക ജാ​ഗ്ര​ത നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. മ​ണ്ണി​ടി​ച്ചി​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള ദു​ര​ന്ത സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​വി​ട​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മാ​യ ഘ​ട്ട​ത്തി​ൽ മാ​റി​താ​മ​സി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. മ​ല​യോ​ര മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള രാ​ത്രി​യാ​ത്ര ക​ഴി​വ​തും ഒ​ഴി​വാ​ക്ക​ണം. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ജ​ലാ​ശ​യ​ങ്ങ​ളി​ൽ പെ​ട്ടെ​ന്ന് വെ​ള്ളം ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പു​ഴ​യോ​ര​ത്ത് താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​ണ്.
ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും പു​ഴ​ക​ളോ തോ​ടു​ക​ളോ മു​റി​ച്ച് ക​ട​ക്കാ​നോ പു​ഴ​ക​ളി​ലോ മ​റ്റ് ജ​ലാ​ശ​യ​ങ്ങ​ളി​ലോ കു​ളി​ക്കാ​നോ മീ​ൻ പി​ടി​ക്കാ​നോ മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കോ ഇ​റ​ങ്ങാ​ൻ പാ​ടി​ല്ല. പൊ​തു​സ്ഥ​ല​ത്ത് അ​പ​ക​ട​ഭീ​ഷ​ണി​യി​ലു​ള്ള മ​ര​ങ്ങ​ളോ ശി​ഖ​ര​ങ്ങ​ളോ ഉ​ള്ള​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഇ​ക്കാ​ര്യം ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​നെ​യോ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ​യോ അ​റി​യി​ക്കേ​ണ്ട​താ​ണ്. റി​സോ​ർ​ട്ട്, ഹോം​സ്റ്റേ ഉ​ട​മ​ക​ൾ ഇ​വി​ട​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന ടൂ​റി​സ്റ്റു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ മു​ന്ന​റി​യി​പ്പ് ന​ൽ​കേ​ണ്ട​തും സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തേ​ണ്ട​തു​മാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.
ജി​ല്ല​യി​ൽ ക്ര​മീ​ക​ര​ണം
ഏ​ർ​പ്പെ​ടു​ത്തി
ജി​ല്ല​യി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള​ള​താ​യി മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ജി​ല്ല​യി​ൽ ദു​ര​ന്ത സാ​ധ്യ​താ മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളും അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ ഇ​വ​രെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ന്ന​തി​ന് ക്യാ​ന്പു​ക​ളാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ളും ത​യാ​റാ​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.
കൂ​ടു​ത​ൽ ദു​ര​ന്ത സാ​ധ്യ​ത​യു​ള്ള​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള എ​ട്ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ 441 കു​ടും​ബ​ങ്ങ​ളെ അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ജി​ല്ലാ, താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ൽ മ​ഴ​ക്കാ​ല ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​ന ക്ഷ​മ​മാ​ക്കി. അ​പ​ക​ട ഭീ​ഷ​ണി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന മ​ര​ങ്ങ​ളും ശി​ഖ​ര​ങ്ങ​ളും മു​റി​ച്ച് മാ​റ്റു​ന്ന​തി​ന് ഉ​ത്ത​ര​വ് ന​ൽ​കി​യി​ട്ടു​ള്ള​താ​യും ദു​ര​ന്ത സാ​ധ്യ​ത ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഓ​ഗ​സ്റ്റ് 31 വ​രെ ജി​ല്ല​യി​ൽ യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ​യു​ള്ള മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​തി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.
അ​വ​ധി​യെ​ടു​ക്കാ​ൻ
ജീ​വ​ന​ക്കാ​ർ മു​ൻ​കൂ​ർ
അ​നു​മ​തി വാ​ങ്ങ​ണം
ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ മു​ന്ന​റി​യി​പ്പ് വ​ന്ന​തി​നാ​ൽ റ​വ​ന്യു, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ അ​വ​ധി​യെ​ടു​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി. ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​തി​നും ജി​ല്ല​യി​ലെ എ​ല്ലാ റ​വ​ന്യു, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പു​ക​ളി​ലെ​യും ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം അ​നി​വാ​ര്യ​മാ​യ​തി​നാ​ൽ ജി​ല്ലാ​ക​ള​ക്ട​റു​ടെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ ജീ​വ​ന​ക്കാ​ർ അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ പാ​ടി​ല്ല. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​വ​ധി​യെ​ടു​ക്കു​ന്ന​തി​ന് ജീ​വ​ന​ക്കാ​ർ ക​ള​ക്ട​റു​ടെ അ​നു​മ​തി വാ​ങ്ങ​ണം.