പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​ങ്ങ​ളി​ൽ 20ന് ​യു​ഡി​എ​ഫ് സാ​യാ​ഹ്ന ധ​ർ​ണ
Thursday, May 19, 2022 12:41 AM IST
ക​ൽ​പ്പ​റ്റ: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക വേ​ള​യി​ൽ വ​യ​നാ​ട്ടി​ൽ ക​ർ​ഷ​ക ആ​ത്മ​ഹ​ത്യാ അ​നു​ദി​നം പെ​രു​കി​യി​ട്ടും സ​ർ​ക്കാ​ർ നി​സം​ഗ​ത തു​ട​രു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 20ന് ​വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ ആ​റ് വ​രെ ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​ങ്ങ​ളി​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​പി.​എ. ക​രീം ക​ണ്‍​വീ​ന​ർ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.
ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ൽ സം​സ്ഥാ​ന​ത്തെ പ​ണ​യ​പ്പെ​ടു​ത്തി കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ വാ​യ്പ്പ​യെ​ടു​ത്ത് ധൂ​ർ​ത്ത് ന​ട​ത്തു​ക​യാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ. കൊ​റോ​ണ​യും പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും മൂ​ലം ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ക്കാ​ലം തു​ട​ർ​ച്ച​യാ​യി തി​രി​ച്ച​ടി​ക​ൾ നേ​രി​ട്ട ക​ർ​ഷ​ക​രെ​യും പാ​വ​പ്പെ​ട്ട​വ​രെ​യും സ​ഹാ​യി​ക്കാ​ൻ ഒ​രു രൂ​പ പോ​ലും മാ​റ്റി​വ​യ്ക്കാ​തെ പാ​വ​ങ്ങ​ളെ​യും ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ക്കു​ന്ന സ​ർ​ക്കാ​ർ സ​മീ​പ​നം വ​ഞ്ച​നാ​പ​ര​വും അ​പ​ല​പ​നീ​യ​വു​മാ​ണ്.
ബ​സ് ചാ​ർ​ജ്, വൈ​ദ്യു​തി ചാ​ർ​ജ്, ഭൂ​നി​കു​തി, വാ​ഹ​ന നി​കു​തി തു​ട​ങ്ങി​യ​വ​യു​ടെ വ​ർ​ധ​ന ജ​ന​ങ്ങ​ൾ​ക് താ​ങ്ങാ​ൻ ക​ഴി​യാ​തെ ക​ഷ്ട​പ്പെ​ടു​ക​യാ​ണ്. ഒ​രു ലി​റ്റ​ർ ഇ​ന്ധ​ന​ത്തി​ന് 40 രൂ​പ​യും ഗ്യാ​സ് സി​ലി​ണ്ട​റി​ന് പ​കു​തി​യോ​ള​വും സം​സ്ഥാ​ന സ​ർ​ക്കാ​ർ കൈ​ക്ക​ലാ​ക്കു​ന്നു. മ​നു​ഷ്യ​ന്‍റെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യി വ​ന്യ മൃ​ഗ​ങ്ങ​ൾ ഗ്രാ​മ ന​ഗ​ര വ്യ​ത്യാ​സ​മി​ല്ലാ​തെ താ​ണ്ഡ​വ​മാ​ടു​ന്നു. ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളി ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കേ​ണ്ട കേ​ന്ദ്ര-​കേ​ര​ള സ​ർ​ക്കാ​രു​ക​ൾ ഈ ​ദുഃ​സ്ഥി​തി കാ​ണാ​തെ ക​യ്യും​ക്കെ​ട്ടി നോ​ക്കി​നി​ൽ​ക്കു​ക​യും ക​ഷ്ട​പ്പെ​ടു​ന്ന ജ​ന​വി​ഭാ​ഗ​ങ്ങ​ളെ അ​പ​മാ​നി​ക്കു​ന്ന വി​ധ​ത്തി​ലു​മാ​ണ് ഇ​ന്ന് ഭ​ര​ണം ന​ട​ത്തു​ന്ന​തെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.