സ്കൂൾ വാഹനങ്ങൾ പരിശോധിക്കും
Tuesday, May 24, 2022 12:24 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രീ ​മ​ണ്‍​സൂ​ണ്‍ പ​രി​ശോ​ധ​ന​യും വെ​രി​ഫി​ക്കേ​ഷ​നും ജി​ല്ലാ ആ​ർ​ടി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 25, 26 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ക​ൽ​പ്പ​റ്റ എം​സി​എ​ഫ് സ്കൂ​ൾ പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ഹ​ന​ങ്ങ​ൾ ഹാ​ജ​രാ​ക്ക​ണം. പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി വെ​രി​ഫി​ക്കേ​ഷ​ൻ സ്റ്റി​ക്ക​ർ പ​തി​ച്ച വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി​രി​ക്കും സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​മ​തി ല​ഭി​ക്കു​ക. സ​ർ​ക്കാ​രി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് സ്റ്റി​ക്ക​ർ അ​നു​വ​ദി​ക്കു​ക. ഇ​തു സം​ബ​ന്ധി​ച്ച മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളും ആ​ർ​ടി​ഓ​ഫീ​സ് പു​റ​ത്തി​റ​ക്കി.
എ​ല്ലാ സ്കൂ​ൾ ബ​സു​ക​ളി​ലും ജി​പി​എ​സ് സം​വി​ധാ​നം ഘ​ടി​പ്പി​ക്കേ​ണ്ട​തും സു​ര​ക്ഷാ മി​ത്രാ സോ​ഫ്റ്റ് വേ​റു​മാ​യി ടാ​ഗ് ചെ​യ്യേ​ണ്ട​തു​മാ​ണ്. സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ​ക്ക് ചു​രു​ങ്ങി​യ​ത് പ​ത്ത് വ​ർ​ഷം പ്ര​വൃ​ത്തി പ​രി​ച​യം ആ​വ​ശ്യ​മാ​ണ്.
ഇ​തി​ൽ അ​ഞ്ചു​വ​ർ​ഷം ഹെ​വി വാ​ഹ​നം ഓ​ടി​ച്ചി​ട്ടു​ള്ള​തു​മാ​ക​ണം. സ്കൂ​ൾ ബ​സ് ഡ്രൈ​വ​റാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​ർ മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ക്ക​ൽ, അ​പ​ക​ട​ക​ര​മാ​യും അ​മി​ത​വേ​ഗ​ത്തി​ലോ വാ​ഹ​നം ഓ​ടി​ച്ച​തി​നോ മ​റ്റു കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രോ ആ​വ​രു​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ നി​രീ​ക്ഷി​ക്കു​ന്ന​തി​ന് ഓ​രോ വാ​ഹ​ന​ത്തി​ലും ഒ​രു ജീ​വ​ന​ക്കാ​ര​നെ വീ​തം റൂ​ട്ട് ഓ​ഫീ​സ​റാ​യി സ്ഥാ​പ​നം നി​യോ​ഗി​ക്കേ​ണ്ട​താ​ണ്. വാ​ഹ​ന​ങ്ങ​ളു​ടെ വാ​തി​ലു​ക​ളു​ടെ എ​ണ്ണം അ​നു​സ​രി​ച്ച് ഡോ​ർ അ​റ്റ​ൻ​ഡ​ർ​മ​ർ ഉ​ണ്ടാ​യി​രി​ക്ക​ണം. ഇ​ത്ത​ര​ത്തി​ലു​ള്ള മു​പ്പ​തി​ല​ധി​കം മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളാ​ണ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വാ​ഹ​ന​ങ്ങ​ളു​ടെ സ​ർ​വീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ൽ​കി​യി​ട്ടു​ള്ള​ത്.
യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച ഡ്രൈ​വ​ർ​മാ​ർ​ക്ക് ജൂ​ണ്‍ 30 ന് ​രാ​വി​ലെ 10 മു​ത​ൽ ക​ൽ​പ്പ​റ്റ റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ സു​ര​ക്ഷാ പ​രി​ശീ​ല​ന ക്ലാ​സ് ന​ട​ത്തും. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് സേ​ഫ് ഡ്രൈ​വ​ർ കാ​ർ​ഡ് ന​ൽ​കും.
ഈ ​തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റു​ന്ന​തി​നു​ള്ള വാ​ഹ​നം ഓ​ടി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കി​ല്ല. എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​യും സേ​ഫ്ടി ഓ​ഫീ​സ​ർ​മാ​ർ​ക്കാ​യി ജൂ​ണ്‍ നാ​ലി​ന് ആ​ർ​ടി​ഒ ഹാ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കും. അ​പ​ക​ട ര​ഹി​ത അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​നാ​യി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന അ​ധി​കൃ​ത​രു​ടെ​യും ഡ്രൈ​വ​ർ​മാ​രു​ടെ​യും പൂ​ർ​ണ സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്ന് ആ​ർ​ടി​ഒ അ​റി​യി​ച്ചു. ഫോ​ണ്‍: 9188961574, 9188961929.