വ​ന​മി​ത്ര അ​വാ​ർ​ഡ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, May 24, 2022 12:24 AM IST
ക​ൽ​പ്പ​റ്റ: ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ രം​ഗ​ത്തെ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന വ​നം വ​ന്യ​ജീ​വി വ​കു​പ്പ് ന​ൽ​കു​ന്ന വ​ന​മി​ത്ര അ​വാ​ർ​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
25,000 രൂ​പ​യും ഫ​ല​ക​വു​മ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. കാ​വു​ക​ൾ, ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ൾ, കാ​ർ​ഷി​കം, ജൈ​വ​വൈ​വി​ധ്യം മു​ത​ലാ​യ​വ പ​രി​ര​ക്ഷി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഓ​രോ ജി​ല്ല​യി​ൽ നി​ന്നും ഒ​രു അ​വാ​ർ​ഡ് വീ​തം ന​ൽ​കും.
ജി​ല്ല​യി​ൽ താ​ത്പ​ര്യ​മു​ള്ള വ്യ​ക്തി​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, ക​ർ​ഷ​ക​ർ എ​ന്നി​വ​ർ ജൂ​ണ്‍ 15 ന് ​മു​ന്പ് ക​ൽ​പ്പ​റ്റ​യി​ലു​ള്ള സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം അ​സി.​ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​റു​ടെ ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം. ഫോ​ണ്‍: 04936 202623.