കൽപ്പറ്റ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും അതിലൂടെ കോണ്‍ഗ്രസിനെയും വേട്ടയാടുന്ന ബിജെപി തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുകയാണെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷൻ എൻ.ഡി. അപ്പച്ചൻ. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ജിഹ്വയായിരുന്നു നാഷണൽ ഹെറാൾഡ് എന്ന പത്രം. ബ്രിട്ടീഷ് ഭരണകൂടവും സംഘ് പരിവാർ ശക്തികളും അന്ന് മുതലേ നാഷണൽ ഹെറാൾഡിനെ ഇല്ലായ്മ ചെയ്യാനുള്ള വഴികൾ ആലോചിച്ചിരുന്നതാണ്. ഒരുസമയത്ത് നിന്ന് പോകുമായിരുന്ന പത്രത്തെ ജവഹർലാൽ നെഹ്രുവാണ് പുനരുജ്ജീവിപ്പിച്ചത്.
അതിന്റെ പേരിൽ രാജ്യത്തുണ്ടാകുന്ന എല്ലാ പ്രതിഷേധ പരിപാടികളുടെയും ഉത്തരവാദിത്തം രാജ്യം ഭരിക്കുന്ന പാർട്ടിക്ക് മാത്രമായിരിക്കും. കള്ളക്കേസുകൾ ഉണ്ടാക്കി നേതാക്കളെ ഇല്ലായ്മ ചെയ്യാൻ ഒരു ഫാസിസിറ്റ് ശക്തിയെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരെ ഇഡി നടത്തുന്ന പ്രതികാര നടപടികളിൽ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ടെലിഫോണ്‍ എക്സ്ചേഞ്ച് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മംഗലശേരി മാധവൻ അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം, പി.കെ. ജയലക്ഷ്മി, സംഷാദ് മരക്കാർ, എൻ.കെ. വർഗീസ്, ടി.ജെ. ഐസക്ക്, പി.പി. ആലി, ചിന്നമ്മ ജോസ്, പി.എം. സുധാകരൻ, വി.എ. മജീദ്, കെ.വി. പോക്കർഹാജി, എ. പ്രഭാകരൻ, പി. ചന്ദ്രൻ, ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, എൻ.എം. വിജയൻ, ബിനു തോമസ്, ഡി.പി. രാജശേഖരൻ, എടക്കൽ മോഹനൻ, പി. ശോഭനകുമാരി, നിസി അഹമ്മദ്, എക്കണ്ടി മൊയ്തുട്ടി, എൻ.യു. ഉലഹന്നാൻ, പി.ഡി. സജി, പി.കെ. കുഞ്ഞിമൊയ്തീൻ, പി.കെ. അബ്ദുറഹിമാൻ, കമ്മന മോഹനൻ, നജീബ് കരണി, പി.വി. ജോർജ്, മോയിൻ കടവൻ, ജി. വിജയമ്മ, മാണി ഫ്രാൻസിസ്, ഉമ്മർ കുണ്ടാട്ടിൽ, ഗോകുൽദാസ് കോട്ടായിൽ, ഇ.വി. ഏബ്രഹാം, ആർ. രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.