ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ റി​ലേ സ​ത്യ​ഗ്ര​ഹ​വു​മാ​യി കെ​സി​വൈ​എം
Wednesday, June 22, 2022 11:18 PM IST
ക​ൽ​പ്പ​റ്റ: ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ നാ​ലു ദി​വ​സ​ത്തെ റി​ലേ സ​ത്യ​ഗ്ര​ഹ​വു​മാ​യി കെ​സി​വൈ​എം ക​ൽ​പ്പ​റ്റ മേ​ഖ​ല ക​മ്മി​റ്റി. സം​ര​ക്ഷി​ത വ​ന​ങ്ങ​ൾ​ക്കു​ചു​റ്റും ഒ​രു കി​ലോ​മീ​റ്റ​ർ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​ക്ക​ണ​മെ​ന്ന വി​ധി​ക്കെ​തി​രേ സു​പ്രീം കോ​ട​തി​യി​ൽ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി ന​ൽ​കു​ന്ന​തി​നു കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​മ്മ​ർ​ദം ചെ​ലു​ത്തു​ക, വ​നാ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളെ വ​ന്യ​ജീ​വി ശ​ല്യ മു​ക്ത​മാ​ക്കു​ന്ന​തി​നു ശാ​സ്ത്രീ​യ പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ശ​നി​യാ​ഴ്ച വ​രെ നീ​ളു​ന്ന സ​മ​രം. ദി​വ​സ​വും രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു​വ​രെ​യാ​ണ് സ​ത്യ​ഗ്ര​ഹം.

പ്ര​ഥ​മ ദി​ന​ത്തി​ലെ സ​ത്യ​ഗ്ര​ഹ​ത്തി​ൽ ക​ൽ​പ്പ​റ്റ, തെ​നേ​രി, റി​പ്പ​ണ്‍, ഒ​ലി​വു​മ​ല ഇ​ട​വ​ക പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. ക​ൽ​പ്പ​റ്റ ഫൊ​റോ​ന വി​കാ​രി ഫാ.​ജോ​ഷി പെ​രി​യ​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ് പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​തു ജി​ല്ല​യി​ൽ ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​മെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു പു​റ​മേ, ആ​റ​ളം, കൊ​ട്ടി​യൂ​ർ, മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളു​ടെ ഒ​രു കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ വ​രു​ന്ന ജ​ന​വാ​സ പ്ര​ദേ​ശ​ങ്ങ​ൾ ജി​ല്ല​യി​ൽ നി​ര​വ​ധി​യാ​ണെ​ന്നു ഫാ.​ജോ​ഷി ചൂ​ണ്ടി​ക്കാ​ട്ടി. വ​ന വി​സ്തൃ​തി കൂ​ട്ടു​ന്ന​തി​നു​ള്ള സൂ​ത്ര​പ്പ​ണി​ക​ൾ​ക്ക​ല്ല,

നി​ല​വി​ലെ കാ​ടു​ക​ൾ വ​ന്യ​ജീ​വി​ക​ളു​ടെ അ​ല്ല​ലി​ല്ലാ​ത്ത വാ​സ​ത്തി​നു യോ​ഗ്യ​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും മു​ൻ​തൂ​ക്കം ന​ൽ​കേ​ണ്ട​തെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ​സി​വൈ​എം മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ജി​ക്സ​ണ്‍ വ​ട​ക്കൂ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​പ്പ​ണ്‍ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി വി​കാ​രി ഫാ.​സ​ണ്ണി കൊ​ല്ലാ​ർ​തോ​ട്ടം, തെ​നേ​രി ഫാ​ത്തി​മ മാ​ത പ​ള്ളി വി​കാ​രി ഫാ.​ജോ​ർ​ജ് ആ​ലു​ക്ക, കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ടി​ബി​ൻ പാ​റ​ക്ക​ൽ, മേ​ഖ​ല സെ​ക്ര​ട്ട​റി അ​നു​ഗ്ര​ഹ് അ​റ​ക്ക​ൽ, കെ​സി​വൈ​എം മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ.​റെ​ജി മു​തു​ക​ത്താ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ്യാ​ഴാ​ഴ്ച സ​ത്യ​ഗ്ര​ഹ​ത്തി​ൽ എ​ട​പ്പെ​ട്ടി, കൊ​ള​വ​യ​ൽ, തൃ​ക്കൈ​പ്പ​റ്റ, ക​ള​ത്തു​വ​യ​ൽ ഇ​ട​വ​ക പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.