പൂ​മ​ല സെ​ന്‍റ് റോ​സ​ല്ലോ​സ് സ്കൂ​ളി​ന് തു​ട​ർ​ച്ച​യാ​യ ഏ​ഴാം ത​വ​ണ​യും 100 ശ​ത​മാ​നം
Wednesday, June 22, 2022 11:18 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കേ​ൾ​വി, സം​സാ​ര പ​രി​മി​തി​ക​ളെ മ​റി​ക​ട​ന്ന് സെ​ന്‍റ് റോ​സ​ല്ലോ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ തു​ട​ർ​ച്ച​യാ​യ ഏ​ഴാം ത​വ​ണ​യും 100 ശ​ത​മാ​നം വി​ജ​യം. പ​രീ​ക്ഷ​യെ​ഴു​തി​യ 14 കു​ട്ടി​ക​ളും മി​ക​ച്ച വി​ജ​യം കൈ​വ​രി​ക്കു​ക​യും പി.​വി. കാ​ജ​ൽ, ദേ​വി​ക മ​നോ​ജ് എ​ന്നീ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ചു.
ശ്ര​വ​ണ, സം​സാ​ര പ​രി​മി​ത​ർ​ക്കു​ള്ള ജി​ല്ല​യി​ലെ ഏ​ക എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ആ​ണി​ത്. പ​ഠ​ന​വും താ​മ​സ​വും സ്കൂ​ളി​ൽ സൗ​ജ​ന്യ​മാ​ണ്.
വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ത്മാ​ർ​പ്പ​ണ​വും അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​വും ആ​ണ് വി​ജ​യ​ത്തി​ന് പി​ന്നി​ലെ​ന്ന് പ്ര​ധാ​ന അ​ധ്യാ​പി​ക എ​ൻ.​ജെ. ഡോ​ളി പ​റ​ഞ്ഞു.