പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല! കെ​സി​വൈ​എം സ​ത്യ​ഗ്ര​ഹം മൂ​ന്നാം ദി​വ​സത്തിലേക്ക്
Friday, June 24, 2022 12:38 AM IST
ക​ൽ​പ്പ​റ്റ: സം​ര​ക്ഷി​ത വ​ന​ങ്ങ​ൾ​ക്കു ചു​റ്റും ഒ​രു കി​ലോ മീ​റ്റ​ർ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​ക്ക​ണ​മെ​ന്ന സു​പ്രീം കോ​ട​തി വി​ധി നീ​ക്കി​ക്കി​ട്ടു​ന്ന​തി​നു ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട അ​ധി​കാ​ര​കേ​ന്ദ്രം പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി ന​ൽ​ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു കെ​സി​വൈ​എം ക​ൽ​പ്പ​റ്റ മേ​ഖ​ല ക​മ്മി​റ്റി ക​ള​ക്ട​റേ​റ്റ് പ​ട​ക്ക​ൽ ന​ട​ത്തു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹം മൂ​ന്നാം ദി​വ​സ​ത്തേ​ക്കു ക​ട​ന്നു.

ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്ന​ലെ തൃ​ക്കൈ​പ്പ​റ്റ, ക​ള​ത്തു​വ​യ​ൽ, എ​ട​പ്പെ​ട്ടി ഇ​ട​വ​ക പ്ര​തി​നി​ധി​ക​ൾ സ​ത്യ​ഗ്ര​ഹ​ത്തി​ൽ അ​ണി​നി​ര​ന്നു. റ​വ.​ഡോ. തോ​മ​സ് ജോ​സ​ഫ് തേ​ര​കം ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ന്യ​മൃ​ഗ പ​ക്ഷ​ത്തു​നി​ന്നു​ള്ള നി​യ​മ നി​ർ​മാ​ണ​ങ്ങ​ളി​ലൂ​ടെ ജീ​വി​ക്കാ​നു​ള്ള മ​നു​ഷ്യ​ന്‍റെ മൗ​ലി​ക അ​വ​കാ​ശ ലം​ഘ​ന​മാ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മൃ​ഗ സം​ഖ്യ നി​യ​ന്ത്ര​ണ​മാ​ണ് ക​ർ​ഷ​ക ര​ക്ഷ​യ്ക്ക് ആ​വ​ശ്യ​മെ​ന്നു അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ടി​ബി​ൻ പാ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​ജോ​ജോ ഒൗ​സേ​പ​റ​ന്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ത് മ​നു​ഷ്യ​മൃ​ഗ​ങ്ങ​ളു​ടെ വി​ള​യാ​ട്ട​കാ​ല​മാ​ണെ​ന്നും വ​യ​നാ​ടി​ന്‍റെ വി​നാ​ശ​ത്തി​നു കാ​ര​ണ​മാ​കു​ന്ന നി​യ​മ​ങ്ങ​ൾ തി​രു​ത്ത​പ്പെ​ട​ണെ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫാ.​സു​നി​ൽ മ​ഠ​ത്തി​ൽ, കു​ര്യ​ൻ തൃ​ക്കൈ​പ്പ​റ്റ, അ​യോ​മി എ​ട​പ്പെ​ട്ടി, അ​ഡ്വ. ഫാ.​റെ​ജി, ജ​യിം​സ് തൃ​ക്കൈ​പ്പ​റ്റ, സി​സ്റ്റ​ർ ജാ​ൻ​സി പോ​ൾ, സി​സ്റ്റ​ർ അ​ർ​പ്പി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്ന​ത്തെ സ​മ​ര​ത്തി​ൽ നെ​ടു​ന്പാ​ല, ചൂ​ര​ൽ​മ​ല, കു​ന്ന​ന്പ​റ്റ, പു​ഴ​മു​ടി ഇ​ട​വ​ക പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.