പു​സ്ത​ക​ത്ത​ട്ടൊ​രു​ക്കി ത​രി​യോ​ട് ജി​എ​ൽ​പി സ്കൂ​ൾ
Saturday, June 25, 2022 12:43 AM IST
ത​രി​യോ​ട്: വാ​യ​ന മാ​സാ​ച​ര​ണ​ത്തി​ന്‍റ ഭാ​ഗ​മാ​യി ത​രി​യോ​ട് ജി​എ​ൽ​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് പ​ത്ര​ങ്ങ​ളും മാ​സി​ക​ക​ളും കൈ​യെ​ത്തും ദൂ​ര​ത്ത് ല​ഭ്യ​മാ​ക്കി പു​സ്ത​ക​ത്ത​ട്ട് ഒ​രു​ക്കി. വാ​യ​ന മാ​സാ​ച​ര​ണ​ത്തി​ന്‍റെ​യും പു​സ്ത​ക​ത്ത​ട്ടി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ക​വി​യും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ശി​വ​ൻ​പി​ള്ള മാ​സ്റ്റ​ർ നി​ർ​വ​ഹി​ച്ചു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷ​മീം പാ​റ​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കോ​രം​കു​ളം, ലീ​ന ബാ​ബു, സി.​പി. ശ​ശി​കു​മാ​ർ, എം.​പി.​കെ. ഗി​രീ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​കെ. വി​ജു സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി.​സി. ഷാ​ലി ന​ന്ദി​യും പ​റ​ഞ്ഞു. വാ​യ​ന മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​സ്ത​ക​പ്ര​ദ​ർ​ശ​നം, വാ​യ​ന മ​ത്സ​രം, പു​സ്ത​ക പ​രി​ച​യം, സാ​ഹി​ത്യ ക്വി​സ്, വാ​ർ​ത്താ​ലോ​കം, വ​ള​രു​ന്ന വാ​യ​നാ​മ​രം, പു​സ്ത​കാ​സ്വാ​ദ​നം തു​ട​ങ്ങി​യ​വ വ​രും ദി​വ​സ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കും.