പുൽപ്പള്ളി: പരിസ്ഥിതി മേഖലയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി കർഷകരെ ഏറെ ദോഷകരമായി ബാധിക്കുന്നതാണെന്നും ജനവാസ മേഖലകളിൽ കൃഷിയിടങ്ങളെയും പരിസ്ഥിതി ലോല മേഖലകളിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കന്നമെന്നും മാനന്തവാടി രൂപത കത്തോലിക്ക കോണ്ഗ്രസ് പുൽപ്പള്ളി മേഖല ഡയറക്ടർ ഫാ.ജെയിംസ് പുത്തൻപറന്പിൽ. കത്തോലിക്ക കോണ്ഗ്രസ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ മതസംഘടനകളുടെയും വ്യാപാരികളുടെയും കർഷക സംഘടനകളുടെയും നേതൃത്വത്തിൽ പുൽപ്പള്ളി ടൗണിൽ നടത്തിയ ബഹുജന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീം കോടതി വിധി പ്രകാരം കരുതൽ മേഖലയിൽ ഒരു തരത്തിലുള്ള നിർമാണ പ്രവൃത്തികൾക്കും അനുമതി ലഭിക്കില്ല. കുടിയേറ്റ ജനതയുടെ വിയർപ്പിൽ കെട്ടിപ്പടുത്ത മണ്ണിൽ നിന്ന് നിശ ബ്ത കുടിയിറക്കിന്റെ ഭീതിയിലാണ് ജനം. മാധവ് ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകളോടെ അനിശ്ചിതാവസ്ഥയിലായ ജീവിതം സുപ്രീം കോടതി വിധിയോടെ പൂർണമായും കൈവിട്ടു പോകുമോയെന്ന ആശങ്കയുണ്ട്. കർഷകന്റെ ഒരിഞ്ചു ഭൂമി പോലും വിട്ടുനൽകില്ലെന്ന് അദേഹം പറഞ്ഞു.
കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ മുഖ്യ പ്രഭാഷണം നടത്തി. എകെസിസി പുൽപള്ളി മേഖല പ്രസിഡന്റ് തോമസ് പാഴുക്കാല അധ്യക്ഷത വഹിച്ചു. മുള്ളൻകൊല്ലി ഫൊറോന വികാരി ഫാ.ജോസ് തേക്കനാടി, രൂപത ഡയറക്ടർ ഫാ.ജോബി മുക്കാട്ടുകാവുങ്കൽ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ, ജില്ലാ പഞ്ചായത്ത് അംഗം ബീന കരുമാംകുന്നേൽ, എകെസിസി രൂപതാ സെക്രട്ടറി സെബാസ്റ്റ്യൻ പുരയ്ക്കൽ, കെസിവൈഎം പുൽപ്പള്ളി മേഖല പ്രസിഡന്റ് ഫെബിൻ ടോം, മുസ്ലിം ലീഗ് മഹല്ല് കമ്മിറ്റി സിദ്ദിഖ് തങ്ങൾ, വ്യാപാരി വ്യവസായി പുൽപ്പള്ളി യൂണിറ്റ് പ്രസിഡന്റ് മത്തായി ആതിര, എഫ്ആർഎഫ് നേതാവ് കെ.എം. മനോജ്, എകെസിസി പുൽപ്പള്ളി മേഖല സെക്രട്ടറി ജോർജ് കൊല്ലിയിൽ, പെരിക്കല്ലൂർ സെന്റ് തോമസ് ഫൊറോന വികാരി ഫാ. മാത്യു മേലേടത്ത്, ഫാ. സെബാസ്റ്റ്യൻ ഏലംക്കുന്നേൽ, ഫാ. ജോർജ് മൈലാടൂർ, ഫാ.സോമി വടയാ പറന്പിൽ, ഫാ.ജെയിംസ് മാങ്കോട്ടിൽ, ഫാ. ജോണി പെരുമാട്ടിക്കുന്നേൽ, ഫാ. ജോസ് കെട്ടാരം, ഫാ. സാന്റോ അന്പലത്തറ, ഫാ. ജെയ്സണ് കുഴിക്കണ്ടത്തിൽ, ഫാ. മാത്യു പെരുമാട്ടിക്കുന്നേൽ, ഫാ. ഫിലിപ്പ് കരോട്ട്, ഫാ. ജോമോൻ കണ്ടാവനത്തിൽ, ഫാ. സിജോ പാലാത്ത്, ഫാ. മാത്തുക്കുട്ടി കുളക്കാട്ടുക്കുടിയിൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജോസ് നെല്ലേടം, ഷിനു കച്ചിറയിൽ എന്നിവർ പ്രസംഗിച്ചു. ബഹുജനറാലിയിൽ സിസ്റ്റേഴസ്, മിഷൻ ലീഗ്, കെസിവൈഎം, വ്യാപരികൾ, കർഷക സംഘടനകൾ, സമുദായംഗങ്ങളും പങ്കെടുത്തു.