പ​രിശുദ്ധ പ​ത്രോ​സ്, പൗ​ലോ​സ് ശ്ലീ​ഹ​രു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ മീ​ന​ങ്ങാ​ടി ക​ത്തീ​ഡ്ര​ലി​ൽ ഇ​ന്നും നാ​ളെ​യും
Monday, June 27, 2022 11:58 PM IST
മീ​ന​ങ്ങാ​ടി: സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ൽ പ​രി. പ​ത്രോ​സ്, പൗ​ലോ​സ് ശ്ലീ​ഹാ​രു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ ഇ​ന്നും നാ​ളെ​യു​മാ​യി ആ​ച​രി​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ബേ​ബി ഏ​ലി​യാ​സ് കാ​ര​ക്കു​ന്നേ​ൽ കൊ​ടി ഉ​യ​ർ​ത്തും. 6.30 ന് ​സ​ന്ധ്യാ​പ്രാ​ർ​ത്ഥ​ന, 7.30 ന് ​പ്ര​സം​ഗം എ​ന്നി​വ​യും നാ​ളെ രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത പ്രാ​ർ​ത്ഥ​ന​യും 7.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും ആ​രം​ഭി​ക്കും. 8.30 ന് ​മ​ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന, ഒ​ന്പ​തി​ന് പ്ര​സം​ഗം, നേ​ർ​ച്ച, ലേ​ലം എ​ന്നി​വ​യ്ക്ക് ശേ​ഷം 11 ന് ​കൊ​ടി ഇ​റ​ക്കു​ന്ന​തോ​ടെ പെ​രു​ന്നാ​ൾ സ​മാ​പി​ക്കും. ശു​ശ്രൂ​ഷ​ക​ൾ​ക്ക് വി​കാ​രി ഫാ. ​ബേ​ബി ഏ​ലി​യാ​സ് കാ​ര​ക്കു​ന്നേ​ൽ, ഫാ. ​എ​ൽ​ദോ അ​തി​ര​ന്പു​ഴ​യി​ൽ, ഫാ. ​കെ​ന്നി ജോ​ണ്‍ മാ​രി​യി​ൽ, ഫാ. ​അ​നൂ​പ് ചാ​ത്ത​നാ​ട്ടു​കു​ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.