കു​റി​ച്യ​ർ​മ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ
Sunday, July 3, 2022 12:27 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് കു​റി​ച്യ​ർ​മ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ. മ​ല​യി​ൽ 2018 ഓ​ഗ​സ്റ്റ് ഒ​ന്പ​തി​നു ഉ​രു​ൾ​പൊ​ട്ട​ലും 2019 ഓ​ഗ​സ്റ്റ് ആ​റി​നു മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​യ സ്ഥ​ല​ത്തി​ന​ടു​ത്താ​ണ് ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ മ​ണ്ണി​ടി​ഞ്ഞ​ത്. വീ​ടു​ക​ൾ​ക്കോ കെ​ട്ടി​ട​ങ്ങ​ൾ​ക്കോ നാ​ശ​മി​ല്ല. മ​ല​യി​ൽ ഭാ​ഗി​ക​മാ​യി അ​ട​ർ​ന്നി​രു​ന്ന ഭാ​ഗ​മാ​ണ് വ​ലി​യ ശ​ബ്ദ​ത്തോ​ടെ ഇ​ടി​ഞ്ഞ​തെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ഇ​ടി​ഞ്ഞ മ​ണ്ണും ക​ല്ലും മ​ല​യ്ക്കു താ​ഴെ മീ​റ്റ​റു​ക​ളോ​ളം ദു​ര​ത്തി​ൽ പ​തി​ച്ചു.

2018ൽ ​ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ​തി​നു അ​ടു​ത്തു കു​ടും​ബ​ങ്ങ​ളെ മാ​റ്റി​യി​രു​ന്നു. പ്ര​ദേ​ശ​ത്തു താ​മ​സ​ത്തി​നു വി​ല​ക്കു​ണ്ട്. കു​റി​ച്യ​ർ​മ​ല മേ​ൽ​മു​റി​യി​ലാ​ണ് 2018ൽ ​ഉ​രു​ൾ​പൊ​ട്ടി​യ​ത്. നി​ര​വ​ധി ഏ​ക്ക​ർ കൃ​ഷി​യി​ട​വും 40 ഓ​ളം വീ​ടു​ക​ളും ദു​ര​ന്ത​ത്തി​ൽ ന​ശി​ച്ചു. പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലാ​ണ് കു​റി​ച്യ​ർ​മ​ല. അ​പ​ക​ട സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് 22 കു​ടും​ബ​ങ്ങ​ളെ പി​ണ​ങ്ങോ​ട് സ്കൂ​ളി​ൽ സ​ജ്ജ​മാ​ക്കി​യ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്കു മാ​റ്റി​യ​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന​സ് റോ​ഷ്ന സ്റ്റെ​ഫി അ​റി​യി​ച്ചു.