ആ​ർ​ട്ടി​സാ​ൻ കാ​ർ​ഡി​നു സ്കി​ൽ ടെ​സ്റ്റ് 23ന്
Monday, August 8, 2022 12:22 AM IST
ക​ൽ​പ്പ​റ്റ: വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം വ​ഴി ക​ര​കൗ​ശ​ല മേ​ഖ​ല​യി​ലു​ള്ള വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം, വാ​ർ​ധ​ക്യ​കാ​ല പെ​ൻ​ഷ​ൻ എ​ന്നി​വ ന​ൽ​കു​ന്ന​തി​നാ​വ​ശ്യ​മാ​യ ആ​ർ​ട്ടി​സാ​ൻ കാ​ർ​ഡ് ന​ൽ​കു​ന്ന​തി​ന് 23ന് ​മു​ട്ടി​ൽ ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ൽ സ്കി​ൽ ടെ​സ്റ്റ് ന​ട​ത്തും.
ക​ര​കൗ​ശ​ല വി​ദ​ഗ്ധ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് (ആ​ർ​ട്ടി​സാ​ൻ കാ​ർ​ഡ്) ആ​വ​ശ്യ​മു​ള്ള അ​ർ​ഹ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ ആ​ധാ​ർ കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡ്, വോ​ട്ടേ​ഴ്സ് ഐ​ഡി, ബാ​ങ്ക് പാ​സ് ബു​ക്ക് എ​ന്നി​വ​യു​ടെ കോ​പ്പി, മൂ​ന്നു ഫോ​ട്ടോ എ​ന്നി​വ സ​ഹി​തം പ​ങ്കെ​ടു​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് മു​ട്ടി​ൽ ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ലും വൈ​ത്തി​രി, മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സു​ക​ളി​ലും ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 04936 202485, 9846363992, 9447111677.