‘ക്ലീ​ൻ ക​ൽ​പ്പ​റ്റ’: ഹ​രി​ത മി​ത്രം സ്മാ​ർ​ട്ട് ഗാ​ർ​ബേ​ജ് ആ​പ്ലി​ക്കേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, August 9, 2022 12:01 AM IST
ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ​യി​ലെ അ​ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണ രം​ഗ​ത്ത് മാ​റ്റ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കാ​ൻ ഹ​രി​ത മി​ത്രം സ്മാ​ർ​ട്ട് ഗാ​ർ​ബേ​ജ് മോ​ണി​റ്റ​റിം​ഗ് സി​സ്റ്റം. മാ​ലി​ന്യ​പ​രി​പാ​ല​ന സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യു​ള്ള മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ന്‍റെ ക്യു​ആ​ർ കോ​ഡ് ഇ​ൻ​സ്റ്റ​ലേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കേ​യം​തൊ​ടി മു​ജീ​ബ് നി​ർ​വ​ഹി​ച്ചു.
ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​അ​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​ത മി​ത്രം വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രൂ​പ​ൽ​പ​ന ചെ​യ്തി​ട്ടു​ള്ള ക്യു​ആ​ർ കോ​ഡ് ന​ഗ​ര​സ​ഭ​യി​ലെ എ​മി​ലി ആ​റാം വാ​ർ​ഡി​ലെ എം.​പി. അ​ഹ​മ്മ​ദ് കു​ട്ടി​യു​ടെ വീ​ട്ടി​ൽ പ​തി​പ്പി​ച്ചു.
ഹ​രി​ത ക​ർ​മ്മ​സേ​ന അം​ഗം ഹ​രി​ത മി​ത്രം ആ​പ്ലി​ക്കേ​ഷ​നെ കു​റി​ച്ച് വീ​ട്ടു​കാ​രോ​ട് വി​ശ​ദീ​ക​രി​ച്ചു. ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ, ശു​ചി​ത്വ​മി​ഷ​ൻ, ഹ​രി​ത കേ​ര​ളം മി​ഷ​ൻ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കെ​ൽ​ട്രോ​ണി​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ ക്ലീ​ൻ ക​ൽ​പ്പ​റ്റ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഹ​രി​ത മി​ത്രം മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന​ത്. മാ​ലി​ന്യ​സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഓ​ണ്‍​ലൈ​ൻ വ​ഴി നി​രീ​ക്ഷി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് ഹ​രി​ത മി​ത്രം സ്മാ​ർ​ട്ട് ഗാ​ർ​ബേ​ജ് മോ​ണി​റ്റ​റിം​ഗ് സി​സ്റ്റം മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ. ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ വീ​ടു​ക​ളി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന അ​ജൈ​വ മാ​ലി​ന്യ​ത്തി​ന്‍റെ അ​ള​വ്, ഹ​രി​ത ക​ർ​മ്മ സേ​ന വ​ഴി ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ, യൂ​സ​ർ ഫീ ​വി​ശ​ദാം​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി മോ​ണി​റ്റ​ർ ചെ​യ്യാ​നാ​കും.
ച​ട​ങ്ങി​ൽ കെ​ൽ​ട്രോ​ണ്‍ പ്രോ​ജ​ക്ട് ഡി​സ്ട്രി​ക്ട് എ​ൻ​ജി​നി​യ​ർ സു​ജൈ കൃ​ഷ്ണ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ എ.​പി. മു​സ്ത​ഫ, ടി.​ജെ. ഐ​സ​ക്, ജൈ​ന ജോ​യ്, ഒ. ​സ​രോ​ജി​നി, സി.​കെ. ശി​വ​രാ​മ​ൻ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ആ​യി​ഷാ പ​ള്ളി​യാ​ൾ, ടി. ​മ​ണി, ഡി. ​രാ​ജ​ൻ, ശു​ചി​ത്വ​മി​ഷ​ൻ ജി​ല്ലാ കോ​ഡി​നേ​റ്റ​ർ വി.​കെ. ശ്രീ​ല​ത, ന​വ​കേ​ര​ളം ക​ർ​മ്മ പ​ദ്ധ​തി ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ ഇ. ​സു​രേ​ഷ് ബാ​ബു, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി കെ.​ജി. ര​വീ​ന്ദ്ര​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ. ​സ​ത്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ ഹ​രി​ത ക​ർ​മ്മ​സേ​ന പ്ര​വ​ർ​ത്ത​ക​ർ, ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.