ജില്ലയിൽ‌ 4404 വ​ഴി​വി​ള​ക്കു​ക​ൾ; "പ്ര​കാ​ശം പ​ര​ത്തി നി​ലാ​വ്’
Tuesday, August 9, 2022 12:01 AM IST
ക​ൽ​പ്പ​റ്റ: തെ​രു​വു വി​ള​ക്കു​ക​ൾ എ​ൽ​ഇ​ഡി​യി​ലേ​ക്ക് മാ​റ്റു​ന്ന നി​ലാ​വ് പ​ദ്ധ​തി​യി​ലൂ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ 4404 എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ സ്ഥാ​പി​ച്ചു. ക​ൽ​പ്പ​റ്റ മു​നി​സി​പ്പാ​ലി​റ്റി പ​രി​ധി​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ എ​ൽ​ഇ​ഡി വി​ള​ക്കു​ക​ൾ തെ​ളി​ഞ്ഞ​ത്.
ആ​യി​രം എ​ൽ​ഇ​ഡി വി​ള​ക്കു​ക​ളാ​ണ് ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ പ​രി​ധി​യി​ലു​ള്ള​ത്. എ​ല്ലാ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും തെ​രു​വു വി​ള​ക്കു​ക​ളി​ൽ എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. തെ​രു​വ് വി​ള​ക്കു​ക​ളി​ലു​ണ്ടാ​യി​രു​ന്ന പ​ര​ന്പ​രാ​ഗ​ത ബ​ൾ​ബു​ക​ൾ മാ​റ്റി പ​ക​രം എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ലൂ​ടെ ഊ​ർ​ജ സം​ര​ക്ഷ​ണ​വും പ​രി​സ്ഥി​തി ആ​ഘാ​ത ല​ഘൂ​ക​ര​ണ​വു​മാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ബി​ൽ ഇ​ന​ത്തി​ൽ ന​ൽ​കി വ​രു​ന്ന അ​ധി​ക ചെ​ല​വ് കു​റ​ക്കാ​നും പ​ദ്ധ​തി സ​ഹാ​യി​ക്കും. 2021 ൽ ​മു​ഖ്യ​മ​ന്ത്രി​യു​ടെ 12 ഇ​ന പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കി​ഫ്ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ സം​സ്ഥാ​ന​ത്ത് 289.82 കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് നി​ലാ​വ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന നി​ലാ​വ് പ​ദ്ധ​തി​യി​ൽ സ്പെ​ഷ​ൽ പ​ർ​പ്പ​സ് വെ​ഹി​ക്കി​ളാ​യി ക​ഐ​സ്ഇ​ബി​യെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ത്തി​ന് അ​നു​സ​രി​ച്ചു​ള്ള ബ​ൾ​ബു​ക​ൾ വാ​ങ്ങി ക​ഐ​സ്ഇ​ബി പോ​സ്റ്റു​ക​ളി​ൽ സ്ഥാ​പി​ക്കും.
അ​തി​ന്‍റെ മു​ന്നോ​ടി​യാ​യി ബ​ൾ​ബു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന യൂ​ണി​റ്റ് ക​ണ​ക്കാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ്ട്രീ​റ്റ് മെ​യി​ൻ സം​വി​ധാ​നം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ പോ​സ്റ്റു​ക​ളി​ൽ സ്ഥാ​പി​ക്ക​ണം. ബ​ൾ​ബു​ക​ളു​ടെ പ​രി​പാ​ല​ന ചു​മ​ത​ല​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി ന​ൽ​കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ഐ​സ്ഇ​ബി ബ​ൾ​ബു​ക​ൾ സ്ഥാ​പി​ക്കു​ക. ജ​ന​ങ്ങ​ൾ​ക്കും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഏ​റെ ഗു​ണ​ക​ര​മാ​കു​ന്ന നി​ലാ​വ് പ​ദ്ധ​തി​ക്ക് വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്