ചെ​ത്തി​മ​റ്റ​ത്ത് കാ​ട്ടാ​ന വീ​ട് ത​ക​ർ​ത്തു
Tuesday, August 9, 2022 11:33 PM IST
പു​ൽ​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ കാ​പ്പി​സെ​റ്റ് ചെ​ത്തി​മ​റ്റ​ത്ത് കാ​ട്ടാ​ന​യി​റ​ങ്ങി വ​ര​കി​ൽ ത​ങ്ക​മ്മ​യു​ടെ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ത്തു. തി​ങ്ക​ളാ​ഴ​ച രാ​ത്രി​യി​റ​ങ്ങി​യ കാ​ട്ടാ​ന പ്ര​ദേ​ശ​ത്തെ നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ തെ​ങ്ങ്, വാ​ഴ, ക​മു​ക് കൃ​ഷി​ക​ളും വ്യ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. ത​ങ്ക​മ്മ​യു​ടെ വീ​ട്ടി​ലു​ള്ള​വ​ർ ബ​ന്ധു വീ​ട്ടി​ൽ പോ​യ​തി​നാ​ൽ അ​പ​ക​ട​മൊ​ഴി​വാ​യി. വ​യ​നാ​ട് വ​ന്യ​ജി​വി സ​ങ്കേ​ത​ത്തി​ൽ നി​ന്നും സ​ന്ധ്യ​മ​യ​ങ്ങു​ന്ന​തോ​ടെ ഇ​റ​ങ്ങു​ന്ന ഒ​റ്റ​യാ​ൻ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​യി​ട്ടും ആ​ന​യെ ഉ​ൾ​വ​ന​ത്തി​ലേ​ക്ക് തു​ര​ത്തു​ന്ന​തി​ന് വ​നം വ​കു​പ്പ് ത​യാ​റാ​കാ​നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി. ര​ണ്ട് മാ​സ​ത്തി​നി​ടെ മൂ​ന്ന് വീ​ടു​ക​ളാ​ണ് ആ​ന ഭാ​ഗി​ക​മാ​യി ത​ക​ർ​ത്ത​ത്.

മേ​ഖ​ല​യി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​ത് ക​ർ​ഷ​ക​ര​ട​ക്ക​മു​ള്ള​വ​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. വാ​ഴ, ഇ​ഞ്ചി, ക​മു​ക്, തെ​ങ്ങ് തു​ട​ങ്ങി​യ കാ​ർ​ഷി​ക​വി​ള​ക​ളെ​ല്ലാം കാ​ട്ടാ​ന വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ക​യാ​ണ്. വ​ന​മേ​ഖ​ല​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വ​ന്യ​മൃ​ഗ​ശ​ല്യം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​ത്.

അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ ത​ക​ർ​ന്ന് കി​ട​ക്കു​ന്ന ട്ര​ഞ്ചും ഫെ​ൻ​സിം​ഗും ന​ന്നാ​ക്കി ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ വ​നം വ​കു​പ്പ് ത​യാ​റാ​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. കൃ​ഷി നാ​ശ​മു​ണ്ടാ​യ ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര​മാ​യി ന​ഷ്ട​പ​രി​ഹാ​രം വി​ത​ര​ണം ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.