ബാ​ണാ​സു​ര അ​ണ​യു​ടെ ഒ​രു ഷ​ട്ട​ർ കൂ​ടി ഉ​യ​ർ​ത്തി
Tuesday, August 9, 2022 11:33 PM IST
ക​ൽ​പ്പ​റ്റ: റി​സ​ർ​വോ​യ​റ​യി​ലേ​ക്കു കൂ​ടു​ത​ൽ വെ​ള്ളം എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബാ​ണാ​സു​ര​സാ​ഗ​ർ അ​ണ​യു​ടെ ഒ​രു ഷ​ട്ട​ർ കൂ​ടി ഉ​യ​ർ​ത്തി. ഇ​തോ​ടെ 10 സെ​ന്‍റി മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി​യ ഷ​ട്ട​റു​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​യി. നാ​ലു ഷ​ട്ട​റു​ക​ളാ​ണ് ഡാ​മി​നു. ഇ​തി​ൽ ര​ണ്ട്, മൂ​ന്ന്, നാ​ല് ഷ​ട്ട​റു​ക​ളാ​ണ് തു​റ​ന്ന​ത്. നി​ല​വി​ൽ സെ​ക്ക​ൻ​ഡി​ൽ 26.117 ക്യൂ​ബി​ക് മീ​റ്റ​ർ ജ​ല​മാ​ണ് ഒ​ഴു​ക്കു​ന്ന​ത്. വെ​ള്ളം എ​ത്തു​ന്ന ക​ര​മാ​ൻ​തോ​ട്, വാ​ര​ന്പ​റ്റ, ക​ക്ക​ട​വ്, പു​തു​ശേ​രി, പ​ന​മ​രം പു​ഴ​ക​ളി​ൽ ജ​ല​നി​ര​പ്പ് ഇ​പ്പോ​ഴു​ള്ള​തി​ൽ​നി​ന്നു 10 സെ​ന്‍റി മീ​റ്റ​ർ വ​രെ ഉ​യ​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ അ​നു​മാ​നം.
ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​തി​നു​ള്ള മൂ​ന്നാം​ഘ​ട്ട മു​ന്ന​റി​യി​പ്പാ​യ റെ​ഡ് അ​ല​ർ​ട്ട് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ന​ൽ​കി​യി​രു​ന്നു.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ഷ​ട്ട​ർ ഉ​യ​ർ​ത്തു​ന്പോ​ൾ 774. 35 മീ​റ്റ​റാ​യി​രു​ന്നു അ​ണ​യി​ൽ ജ​ല നി​ര​പ്പ്. 775.60 മീ​റ്റ​റാ​ണ് ഫു​ൾ റി​സ​ർ​വോ​യ​ർ ലെ​വ​ൽ. 2005ലെ ​ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് നി​യ​മ​ത്തി​ലെ 30, 34 വ​കു​പ്പു​ൾ പ്ര​കാ​ര​മാ​ണ് സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ തു​റ​ക്കാ​ൻ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​നു​മ​തി ന​ൽ​കി​യ​ത്. റി​സ​ർ​വോ​യ​റി​ലെ ജ​ല​നി​ര​പ്പി​നു അ​നു​സൃ​ത​മാ​യി ഘ​ട്ട​ങ്ങ​ളാ​യി 35 ഘ​ന മീ​റ്റ​ർ വ​രെ വെ​ള്ളം ഒ​ഴു​ക്കാ​നാ​ണ് തീ​രു​മാ​നം.