അ​ന്ത​ർ​ദേ​ശീ​യ ആ​ദി​വാ​സി​ദി​നം ആ​ഘോ​ഷി​ച്ചു
Wednesday, August 10, 2022 11:57 PM IST
മീ​ന​ങ്ങാ​ടി: നീ​തി​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ പീ​സ് ക​മ്മി​റ്റി​ക​ളു​ടെ​യും ആ​ദി​വാ​സി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മീ​ന​ങ്ങാ​ടി ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ആ​ദി​വാ​സി​ദി​നം ആ​ഘോ​ഷി​ച്ചു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി അ​റു​നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ വി.​ടി. കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ എം​പി​യു​ടെ ആ​ദി​വാ​സി​ദി​ന സ​ന്ദേ​ശം സ​മ്മേ​ള​ന​ത്തി​ൽ വാ​യി​ച്ചു. ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ, ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​സൈ​നാ​ർ, മീ​ന​ങ്ങാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഇ. വി​ന​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ല​യി​ൽ നി​ന്നും വി​ശി​ഷ്ട സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ആ​ദി​വാ​സി പ്ര​മു​ഖ​രെ ആ​ദ​രി​ച്ചു.

ആ​ദി​വാ​സി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ണി​യ സ​മു​ദാ​യ​ത്തി​ന്‍റെ ആ​ചാ​ര​ങ്ങ​ളും ച​ട​ങ്ങു​ക​ളും സം​ബ​ന്ധി​ച്ച് ത​യാ​റാ​ക്കി​യ ’ക്നാ​തി​ക’ എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശി​പ്പി​ച്ചു. ആ​ദി​വാ​സി വി​ദ്യാ​ഭ്യാ​സ-​വി​ക​സ​ന-​സാം​സ്കാ​രി​ക പ്ര​തി​സ​ന്ധി സം​ബ​ന്ധി​ച്ച സി​ന്പോ​സി​യ​ത്തി​ന് റവ.ഡോ.​തോ​മ​സ് ജോ​സ​ഫ് തേരകം മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. ഡോ.​നാ​രാ​യ​ണ​ൻ, ചി​ത്ര നി​ല​ന്പൂ​ർ, വി​നു കി​ട​ച്ചു​ല​ൻ, രാ​ജേ​ഷ് അ​ഞ്ചി​ല​ൻ എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

ഗോ​ത്ര​ക​വി​യ​ര​ങ്ങി​ൽ വി​വി​ധ ആ​ദി​വാ​സി സ​മു​ദാ​യ​ങ്ങ​ളി​ൽ​പ്പെ​ട്ട ഏ​ഴു പേ​ർ ത​ന​തു​ഭാ​ഷ​ക​ളി​ൽ സ്വ​ന്ത​മാ​യി ര​ചി​ച്ച ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് വ​ട്ട​ക്ക​ളി, ഗോ​ത്ര​നാ​ട​ൻ​പാ​ട്ടു​ക​ൾ, ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ ’ന​മ്മ മ​ക്ക’ എ​ന്ന വീ​ഡി​യോ അ​വ​ത​രി​പ്പി​ച്ചു.