മു​തി​രേ​രി​യി​ലെ താ​ത്കാ​ലി​ക പാ​ലം വെ​ള്ള​ത്തി​ലാ​യി
Wednesday, August 10, 2022 11:57 PM IST
കു​ള​ത്താ​ട: ക​ന​ത്ത മ​ഴ​യി​ൽ മു​തി​രേ​രി​യി​ലെ താ​ത്കാ​ലി​ക പാ​ലം ഭാ​ഗി​ക​മാ​യി വെ​ള്ള​ത്തി​ലാ​യി. പാ​ല​ത്തി​ന്‍റെ ഒ​രു ഭാ​ഗ​ത്തു​കൂ​ടി ശ​ക്തി​യാ​യി വെ​ള്ളം ഒ​ഴു​കു​ക​യാ​ണ്. അ​തി​നാ​ൽ സു​ര​ക്ഷി​ത​മാ​യി യാ​ത്ര​ചെ​യ്യാ​ൻ ആ​ളു​ക​ൾ​ക്കു ക​ഴി​യാ​താ​യി. മാ​ന​ന്ത​വാ​ടി -വി​മ​ല​ന​ഗ​ർ-​കു​ള​ത്താ​ട-​വാ​ളാ​ട്-​പേ​ര്യ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മു​ന്പു​ണ്ടാ​യി​രു​ന്ന പാ​ലം പൊ​ളി​ച്ച് മ​ണ​ൽ​ച്ചാ​ക്കും മ​ണ്ണും പൈ​പ്പും മ​റ്റും ഉ​പ​യോ​ഗി​ച്ച് താ​ത്കാ​ലി​ക പാ​ലം പ​ണി​ത​ത്. ശ​ക്ത​മാ​യ മ​ഴ​യി​ൽ താ​ത്കാ​ലി​ക പാ​ലം മു​ന്പു ര​ണ്ടു ത​വ​ണ ത​ക​ർ​ന്നി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധി​ച്ച​തോ​ടെ​യാ​ണ് വീ​ണ്ടും നി​ർ​മി​ച്ച​ത്.
കു​ള​ത്താ​ട, പോ​രൂ​ർ, യ​വ​നാ​ർ​കു​ളം, ഒ​ര​പ്പ്, ആ​റോ​ല പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രെ​യാ​ണ് താ​ത്കാ​ലി​ക പാ​ലം വെ​ള്ള​ത്തി​ലാ​യ​തു വ​ല​യ്ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കു ത​ല​പ്പു​ഴ, മാ​ന​ന്ത​വാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്ത​ണ​മെ​ങ്കി​ൽ മൂ​ന്നു കി​ലോ​മീ​റ്റ​റി​ല​ധി​കം ചു​റ്റ​ണം. മു​തി​രേ​രി ഗ​വ.​എ​ൽ​പി, യു​പി സ്കൂ​ൾ, യ​വ​നാ​ർ​കു​ളം ബ​ദ​നി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി പോ​കാ​നാ​കു​ന്നി​ല്ല.
മു​ന്നൊ​രു​ക്ക​മി​ല്ലാ​തെ​യാ​ണ് മു​തി​രേ​രി പാ​ലം പൊ​ളി​ച്ച​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യും ജ​ന​ങ്ങ​ളു​ടെ യാ​ത്ര മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​മാ​യ​തി​നാ​ൽ ഇ​ട​പെ​ട​ണ​മെ​ന്നു അ​ഭ്യ​ർ​ഥി​ച്ചും നാ​ട്ടു​കാ​ർ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​തോ​റി​റ്റി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് സ്ഥ​ല സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ അ​തോ​റി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യ സ​ബ് ജ​ഡ്ജ് സി. ​ഉ​ബൈ​ദു​ള്ള ബ​ന്ധ​പ്പെ​ട്ട​വ​രെ വി​ളി​ച്ചു​വ​രു​ത്തി നി​ർ​ദേ​ശം ന​ൽ​കി​യെ​ങ്കി​ലും പ്ര​ത്യേ​ക ഫ​ലം ഉ​ണ്ടാ​യി​ല്ല. മു​തി​രേ​രി​യി​ലെ പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല.