ക​ര്‍​ണാ​ട​ക​യി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ വ​യ​നാ​ട് സ്വ​ദേ​ശി മ​രി​ച്ചു
Friday, August 12, 2022 10:08 PM IST
മാ​ന​ന്ത​വാ​ടി: ക​ര്‍​ണാ​ട​ക​യി​ലെ എ​ച്ച്ഡി കോ​ട്ട​യ്ക്കു സ​മീ​പം കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ വ​യ​നാ​ട് സ്വ​ദേ​ശി മ​രി​ച്ചു. മു​ട്ടി​ല്‍ പാ​ല​ക്കു​ന്ന് ആ​ദി​വാ​സി കോ​ള​നി​യി​ലെ ബാ​ല​നാ​ണ്(60) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം.

ഇ​ഞ്ചി​പ്പാ​ട​ത്തെ ഷെ​ഡ്ഡി​നു സ​മീ​പം പ​ല്ലു​തേ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബാ​ല​നെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. കാ​ര്യ​മ്പാ​ടി സ്വ​ദേ​ശി മ​നോ​ജി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ തൊ​ഴി​ലാ​ളി​യാ​ണ്. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്നു നാ​ട്ടു​കാ​ര്‍ എ​ച്ച്ഡി കോ​ട്ട എ​ട​യാ​ള​യി​ല്‍ റോ​ഡ് ഉ​പ​രോ​ധി​ച്ചു. ബാ​ല​ന്‍റെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം. റ​വ​ന്യൂ, പോ​ലീ​സ്, വ​നം അ​ധി​കാ​രി​ക​ള്‍ സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച​ത്.