മു​സ്് ലിം ലീ​ഗ് ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്കെ​തി​രേ ആ​രോ​പ​ണ​വു​മാ​യി എം​എ​സ്എ​ഫ് മു​ൻ നേ​താ​വ്
Saturday, August 13, 2022 11:33 PM IST
ക​ൽ​പ്പ​റ്റ: മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാ​മി​നേ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി എം​എ​സ്എ​ഫ് മു​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. ഷൈ​ജ​ൽ. പാ​ർ​ട്ടി ഭ​ര​ണ​ഘ​ട​ന​യ്ക്കു വി​രു​ദ്ധ​മാ​യി ത​ന്നെ പു​റ​ത്താ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ വ്യാ​ജ രേ​ഖ​ക​ൾ ച​മ​ച്ച് ക​ൽ​പ്പ​റ്റ മു​നി​സി​ഫ് കോ​ട​തി​യെ ക​ബ​ളി​പ്പി​ക്കാ​ൻ പി.​എം.​എ. സ​ലാം ശ്ര​മി​ക്കു​ക​യാ​ണെ​ന്നു ഷൈ​ജ​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി. ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ത​യാ​റാ​ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു.

ഹ​രി​ത വി​ഷ​യ​ത്തി​ൽ സ്വീ​ക​രി​ച്ച നി​ല​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി അ​ച്ച​ട​ക്ക​ലം​ഘ​നം ആ​രോ​പി​ച്ചും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും 2021 ഡി​സം​ബ​ർ മൂ​ന്നി​നു പാ​ർ​ട്ടി നേ​തൃ​ത്വം ത​ന്നെ പു​റ​ത്താ​ക്കി. ന​ട​പ​ടി പാ​ർ​ട്ടി മു​ഖ​പ​ത്ര​മാ​യ ച​ന്ദ്രി​ക​യി​ലൂ​ടെ​യാ​ണ് അ​റി​ഞ്ഞ​ത്.

വാ​ർ​ത്ത മ​റ്റു മാ​ധ്യ​മ​ങ്ങ​ളി​ലും വ​ന്നു. നോ​ട്ടീ​സ് ന​ൽ​കാ​തെ​യും വി​ശ​ദീ​ക​ര​ണം തേ​ടാ​തെ​യും പു​റ​ത്താ​ക്കി​യ​തി​നെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ പാ​ർ​ട്ടി ന​ട​പ​ടി ക​ൽ​പ്പ​റ്റ മു​നി​സി​ഫ് കോ​ട​തി സ്റ്റേ ​ചെ​യ്തു. പാ​ർ​ട്ടി മു​ഖ​പ​ത്ര​ത്തി​ലെ വാ​ർ​ത്ത സ​ഹി​ത​മാ​യി​രു​ന്നു ഹ​ർ​ജി. പാ​ർ​ട്ടി ന​ട​പ​ടി കോ​ട​തി സ്റ്റേ ​ചെ​യ്ത​പ്പോ​ൾ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ കോ​ട​തി​ക്കു അ​ധി​കാ​ര​മി​ല്ലെ​ന്നാ​ണ് ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​തി​ക​രി​ച്ച​ത്. എ​ന്നാ​ൽ കോ​ട​തി​യി​ൽ ഈ ​വാ​ദം ഉ​ന്ന​യി​ക്കാ​തെ പാ​ർ​ട്ടി​യു​ടെ ഭാ​ഗം പ​റ​യാ​ൻ സ​മ​യം വേ​ണ​മെ​ന്നാ​ണ് പി.​എം.​എ. സ​ലാം അ​ഭ്യ​ർ​ഥി​ച്ച​ത്.

പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന്േ‍​റ​താ​യി ഷോ ​കോ​സ് നോ​ട്ടീ​സ് മാ​ർ​ച്ച് ഏ​ഴി​നു ല​ഭി​ച്ചു. അ​ച്ച​ട​ക്ക ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ത്തി​ൽ ഏ​ഴു ദി​വ​സ​ത്തി​ന​കം മ​റു​പ​ടി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ പു​റ​ത്താ​ക്കു​മെ​ന്നാ​യി​രു​ന്നു നോ​ട്ടീ​സി​ൽ. ഒ​രി​ക്ക​ൽ പാ​ർ​ട്ടി പു​റ​ത്താ​ക്കി​യ ത​നി​ക്കു മൂ​ന്നു മാ​സ​ത്തി​നു​ശേ​ഷ​മാ​ണ് പു​റ​ത്താ​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണ​മു​ണ്ടെ​ങ്കി​ൽ ബോ​ധി​പ്പി​ക്ക​ണ​മെ​ന്ന നോ​ട്ടീ​സ് ല​ഭി​ച്ച​ത്. ഫെ​ബ്രു​വ​രി 28 തീ​യ​തി​വ​ച്ച് ത​യാ​റാ​ക്കി​യ​താ​ണ് നോ​ട്ടീ​സ്. ജൂ​ലൈ 18നു ​കൊ​ച്ചി​യി​ൽ ചേ​ർ​ന്ന സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ലെ തീ​രു​മാ​നം അ​നു​സ​രി​ച്ചു ത​ന്നെ പു​റ​ത്താ​ക്കി​യ​താ​യു​ള്ള അ​റി​യി​പ്പ് അ​ടു​ത്തി​ടെ​യാ​ണ് താ​പാ​ലി​ൽ ല​ഭി​ച്ച​ത്.

2021 ന​വം​ബ​ർ 29നു ​പാ​ർ​ട്ടി വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്ന മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ. ​സ​ക്കീ​റി​നെ​യും മ​റ്റു നേ​താ​ക്ക​ളെ​യും ആ​ക്ര​മി​ച്ച​തി​നും അ​പ​മാ​നി​ച്ച​തി​നും പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു അ​റി​യി​പ്പി​ൽ.

പാ​ർ​ട്ടി നേ​തൃ​ത്വം ത​നി​ക്കു അ​യ​ച്ച ഷോ ​കോ​സ് നോ​ട്ടീ​സും സം​സ്ഥാ​ന സ​മി​തി തീ​രു​മാ​ന പ്ര​കാ​രം പു​റ​ത്താ​ക്കി​യ​താ​യു​ള്ള അ​റി​യി​പ്പും മു​നി​സി​ഫ് കോ​ട​തി​യി​ലെ കേ​സ് അ​നു​കൂ​ല​മാ​ക്കാ​നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​റ്റ​തു​മു​ത​ൽ പി.​എം.​എ. സ​ലാം മു​സ്ലിം ലീ​ഗി​നെ പ്ര​തി​സ​ന്ധി​യി​ലേ​ക്കു ത​ള്ളു​ക​യാ​ണെ​ന്നും ഷൈ​ജ​ൽ പ​റ​ഞ്ഞു.