ക​ണ്‍​സോ​ർ​ഷ്യം രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്
Monday, August 15, 2022 1:04 AM IST
ക​ൽ​പ്പ​റ്റ: സം​ര​ക്ഷി​ത വ​ന​ങ്ങ​ളു​ടെ പ​രി​സ്ഥി​തി ക​രു​ത​ൽ മേ​ഖ​ല നി​ർ​ണ​യ​ത്തി​നു വ​നം, റ​വ​ന്യൂ, കൃ​ഷി വ​കു​പ്പു​ക​ളു​ടെ ക​ണ്‍​സോ​ർ​ഷ്യം രൂ​പീ​ക​രി​ക്ക​ണ​മെ​ന്നു സെ​ന്‍റ് വി​ൻ​സ​ന്‍റ് ഫൊ​റോ​ന പാ​രി​ഷ് ഹാ​ളി​ൽ ചേ​ർ​ന്ന ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് യൂ​ണി​റ്റ് രൂ​പീ​ക​ര​ണ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മേ​ഖ​ല നി​ർ​ണ​യ അ​വ​കാ​ശം വ​നം വ​കു​പ്പി​നു മാ​ത്രം ന​ൽ​കു​ന്ന​തു വി​പ​രീ​ത ഫ​ല​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​മെ​ന്നു യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ക​രു​ത​ൽ മേ​ഖ​ല വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഒ​ളി​ച്ചു​ക​ളി അ​വ​സാ​നി​പ്പി​ച്ച് വ്യ​ക്ത​ത​യോ​ടെ ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചു. ഫൊ​റോ​ന വി​കാ​രി ഫാ.​മാ​ത്യു പെ​രി​യ​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ൻ പു​ര​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഭാ​ര​വാ​ഹി​ക​ളാ​യി സ​ജി ഫി​ലി​പ്പ് (പ്ര​സി​ഡ​ന്‍റ്), രാ​ജ​ൻ ബാ​ബു, റാ​ണി ബെ​ന്നി (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ഡി​ന്‍റോ ജോ​സ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ജെ​ന്നി ഈ​പ്പ​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സി​ബി ജോ​സ​ഫ്(​ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.