വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ പോ​ളിം​ഗ് കു​റ​ഞ്ഞ​ത് ച​ർ​ച്ച​യാ​യി
Sunday, April 28, 2024 6:30 AM IST
ക​ൽ​പ്പ​റ്റ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ പോ​ളിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​ത് ച​ർ​ച്ച​യാ​യി. 2019നെ ​അ​പേ​ക്ഷി​ച്ച് പോ​ളിം​ഗി​ൽ 6.85 ശ​ത​മാ​നം കു​റ​വാ​ണ് ഉ​ണ്ടാ​യ​ത്.

ഇ​ക്കു​റി 73.48 ശ​ത​മാ​ന​മാ​ണ് പോ​ളിം​ഗ്. 2019ൽ ​ഇ​ത് 80.33 ശ​ത​മാ​ന​മാ​യി​രു​ന്നു. മ​ണ്ഡ​ല​ത്തി​ൽ 14,62,423 പേ​ർ​ക്കാ​യി​രു​ന്നു വോ​ട്ട​വ​കാ​ശം. 10,74,623 പേ​രാ​ണ് സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച​ത്. 7,21,054 പു​രു​ഷ വോ​ട്ട​ർ​മാ​രി​ൽ 5,20,822 ഉം (72.23 ​ശ​ത​മാ​നം) 7,41,354 സ്ത്രീ ​വോ​ട്ട​ർ​മാ​രി​ൽ 5,53,798 ഉം(74.70 ​ശ​ത​മാ​നം) 15 ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വോ​ട്ട​ർ​മാ​രി​ൽ മൂ​ന്നും(20 ശ​ത​മാ​നം)​പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്.

മ​ണ്ഡ​ലം പ​രി​ധി​യി​ലെ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള വോ​ട്ട് വി​വ​രം (ആ​കെ വോ​ട്ട്, പോ​ൾ ചെ​യ്ത​ത്, ശ​ത​മാ​നം, ആ​കെ പു​രു​ഷ വോ​ട്ട്, പോ​ൾ ചെ​യ്ത​ത്, ശ​ത​മാ​നം, ആ​കെ സ്ത്രീ ​വോ​ട്ട്, പോ​ൾ ചെ​യ്ത​ത്, ശ​ത​മാ​നം, ആ​കെ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വോ​ട്ട്, പോ​ൾ ചെ​യ്ത​ത്, ശ​ത​മാ​നം എ​ന്ന ക്ര​മ​ത്തി​ൽ):

മാ​ന​ന്ത​വാ​ടി: 2,01,383-1,47,218-73.10-99,446-72347-72.75-1,01,937-74,871-73.44-0-0.
സു​ൽ​ത്താ​ൻ​ബ​ത്തേ​രി: 2,25,635-1,63,638-72.52-1,10,039-80233-72.91-1,15,596-83,405-72.15-0-0.
ക​ൽ​പ്പ​റ്റ: 2,08,912-1,53,691-73.56-1,01,789-74347-73.04-1,07,118-79,343-74.07-5-1-20.
തി​രു​വ​ന്പാ​ടി:1,83,283-1,34,503-73.38-90,790-65,244-71.86-92,489-69,258-74.88-4-1-25.
ഏ​റ​നാ​ട്: 1,84,363-1,43,379-77.76-93,590-70559-75.39-90,773-72,820-80.22-0-0.
നി​ല​ന്പൂ​ർ: 2,26,008-1,61,261-71.35-1,10,578-76,148-68.86-1,15,424-85112-73,73-6-1-16.66.
വ​ണ്ടൂ​ർ: 2,32,839-1,70,933-73.41-1,14,822-81,944-71.36-1,18,017-88,989-75.40-0-0.

മ​ണ്ഡ​ല​ത്തി​ൽ പോ​ൾ ചെ​യ്യാ​തെ​പോ​യ വോ​ട്ടു​ക​ളി​ൽ മ​രി​ച്ച​വ​രും സ്ഥ​ല​ത്തി​ല്ലാ​ത്ത​വ​രും ഉ​ൾ​പ്പെ​ടും. ഇ​വ​രെ മാ​റ്റി​നി​ർ​ത്തി​യാ​ൽ​ത്ത​ന്നെ ഏ​ഴ് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​നു വോ​ട്ട​ർ​മാ​രാ​ണ് പോ​ളിം​ഗ് ബൂ​ത്തി​ൽ എ​ത്താ​തി​രു​ന്ന​ത്. ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ല​ത്തി​ൽ എ​ങ്ങ​നെ പ്ര​തി​ഫ​ലി​ക്കു​മെ​ന്ന് ചി​ന്ത​യി​ലാ​ണ് ഇ​ട​ത്, വ​ല​ത് മു​ന്ന​ണി​ക​ളു​ടെ​യും എ​ൻ​ഡി​എ​യു​ടെ​യും നേ​താ​ക്ക​ൾ.

യു​ഡി​എ​ഫി​നു കി​ട്ടേ​ണ്ടി​യി​രു​ന്ന വോ​ട്ടു​ക​ളാ​ണ് പോ​ൾ ചെ​യ്യാ​തെ പോ​യ​തി​ൽ അ​ധി​ക​വു​മെ​ന്നാ​ണ് പൊ​തു​വെ വി​ല​യി​രു​ത്ത​ൽ. മു​ൻ ത​വ​ണ​ത്തേ​തു​പോ​ലു​ള്ള രാ​ഹു​ൽ ത​രം​ഗ​ത്തി​ന്‍റെ അ​ഭാ​വം, പ്ര​ചാ​ര​ണ​വേ​ള​യി​ൽ സ്ഥാ​നാ​ർ​ഥി​യു​ടെ നാ​മ​മാ​ത്ര സാ​ന്നി​ധ്യം, യു​ഡി​എ​ഫ് റോ​ഡ്ഷോ​ക​ളി​ലും പ്ര​ക​ട​ന​ങ്ങ​ളി​ലും പാ​ർ​ട്ടി​ക്കൊ​ടി​യേ​ന്താ​ൻ ക​ഴി​യാ​ത്ത​തി​ൽ മു​സ്‌​ലിം ലീ​ഗി​ലെ യു​വ വോ​ട്ട​ർ​മാ​ർ​ക്കു​ള്ള അ​മ​ർ​ഷം, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലും വി​ദേ​ശ​ത്തും പ​ഠ​ന, ജോ​ലി ആ​വ​ശ്യ​ത്തി​നു പോ​യ​വ​രെ മ​ണ്ഡ​ല​ത്തി​ൽ എ​ത്തി​ച്ച് വോ​ട്ട് ചെ​യ്യി​ക്കു​ന്ന​തി​ലു​ണ്ടാ​യ വീ​ഴ്ച തു​ട​ങ്ങി​യ​വ പോ​ളിം​ഗ് ശ​ത​മാ​ന​ത്തെ ബാ​ധി​ച്ചെ​ന്നു വി​ല​യി​രു​ത്തു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്.

2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 4,13,394 വോ​ട്ട് ഭൂ​രി​പ​ക്ഷ​ത്തി​നു രാ​ഹു​ൽ ഗാ​ന്ധി വി​ജ​യി​ച്ച മ​ണ്ഡ​ല​മാ​ണ് വ​യ​നാ​ട്. പോ​ൾ ചെ​യ്ത​തി​ൽ സാ​ധു​വാ​യ 10,87,783 വോ​ട്ടി​ൽ 7,05,034 എ​ണ്ണം അ​ദ്ദേ​ഹ​ത്തി​നു ല​ഭി​ച്ചു. 64.8 ശ​ത​മാ​നം വോ​ട്ടാ​ണ് രാ​ഹു​ൽ​ഗാ​ന്ധി സ്വ​ന്ത​മാ​ക്കി​യ​ത്. തൊ​ട്ട​ടു​ത്ത എ​തി​ർ സ്ഥാ​നാ​ർ​ഥി സി​പി​ഐ​യി​ലെ പി.​പി. സു​നീ​റി​നു 2,73,971 വോ​ട്ടാ​ണ് നേ​ടാ​നാ​യ​ത്. 25.2 ശ​ത​മാ​നം വോ​ട്ടാ​ണ് എ​ൽ​ഡി​എ​ഫി​നു കി​ട്ടി​യ​ത്.

ഇ​ക്കു​റി രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വി​ജ​യ​ത്തി​ൽ യു​ഡി​എ​ഫ് നേ​താ​ക്ക​ൾ​ക്കു സം​ശ​യ​മി​ല്ല. മു​ൻ ഭൂ​രി​പ​ക്ഷം നി​ല​നി​ർ​ത്താ​ൻ ക​ഴി​ഞ്ഞേ​ക്കി​ല്ലെ​ന്ന ആ​ശ​ങ്ക മാ​ത്ര​മാ​ണ് അ​വ​രി​ൽ. പോ​ളിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞെ​ങ്കി​ലും ഭൂ​രി​പ​ക്ഷ​ത്തി​ൽ കാ​ര്യ​മാ​യ മാ​റ്റം വ​രാ​നി​ട​യി​ല്ലെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ചീ​ഫ് ഇ​ല​ക്ഷ​ൻ ഏ​ജ​ന്‍റു​മാ​യ കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം കെ.​എ​ൽ. പൗ​ലോ​സ് പ​റ​ഞ്ഞു. മ​ണ്ഡ​ല​ത്തി​ലെ ക​ന്നി വോ​ട്ട​ർ​മാ​രി​ൽ 80 ശ​ത​മാ​ന​വും യു​ഡി​എ​ഫി​നാ​ണ് വോ​ട്ട് ചെ​യ്ത​തെ​ന്നു അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​ൽ​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ത്മ​വി​ശ്വാ​സം അ​ല​ത​ല്ലു​ക​യാ​ണ്. ഇ​ട​തു​പ​ക്ഷം വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​ണെ​ന്നു മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ക​ണ്‍​വീ​ന​റും സി​പി​എം സം​സ്ഥാ​ന സ​മി​തി​യം​ഗ​വു​മാ​യ സി.​കെ. ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു. മ​ണ്ഡ​ല​ത്തി​ൽ ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി ആ​നി രാ​ജ അ​ട്ടി​മ​റി വി​ജ​യം നേ​ടു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​ജെ. ദേ​വ​സ്യ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​സം​ഘ​ടി​ത വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​ത​ട​ക്കം തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ന്യൂ​ന​പ​ക്ഷ മ​ത​വി​ഭാ​ഗ​ങ്ങ​ളി​ലെ സ്ത്രീ​ക​ളു​ടെ​യും വോ​ട്ട് രാ​ഷ്ടീ​യ ചി​ന്താ​ഗ​തി​ക​ൾ​ക്കു അ​തീ​ത​മാ​യി ആ​നി രാ​ജ​യ​ക്കു ല​ഭി​ച്ചെ​ന്നു ക​രു​തു​ന്ന​വ​ർ എ​ൽ​ഡി​എ​ഫി​ലു​ണ്ട്.

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​നാ​ണ് എ​ൻ​ഡി​എ​യ്ക്കു​വേ​ണ്ടി മ​ത്സ​രി​ച്ച​ത്. ശ​ക്ത​മാ​യ പ്ര​ചാ​ര​ണ​മാ​ണ് എ​ൻ​ഡി​എ മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​യ​ത്. 2019ൽ ​എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ബി​ഡി​ജെ​എ​സി​ലെ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​ക്കു 78,590 വോ​ട്ടാ​ണ്(7.2 ശ​ത​മാ​നം)​ല​ഭി​ച്ച​ത്. ഇ​തി​ന്‍റെ ഇ​ര​ട്ടി​യി​ല​ധി​കം വോ​ട്ടാ​ണ് ബി​ജെ​പി ല​ക്ഷ്യ​മി​ട്ട​ത്. ര​ണ്ടു ല​ക്ഷം വോ​ട്ട് താ​മ​ര അ​ട​യാ​ള​ത്തി​ൽ വീ​ണാ​ൽ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് വീ​ഴു​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​വ​ർ രാ​ഷ്ട്രീ​യ രം​ഗ​ത്തു​ണ്ട്. വ​യ​നാ​ട് എ​വി​ടേ​ക്കു ചാ​യു​മെ​ന്ന് വ്യ​ക്ത​മാ​കാ​ൻ വോ​ട്ടെ​ണ്ണ​ൽ ക​ഴി​യു​ന്ന​തു​വ​രെ കാ​ത്തി​രി​ക്ക​ണ​മെ​ന്നും അ​വ​ർ പ​റ​യു​ന്നു.