തെ​ര​ഞ്ഞെ​ടു​പ്പ് വെ​ബ്കാ​സ്റ്റിം​ഗ്: വ​യ​നാ​ടി​ന് അ​ഭി​ന​ന്ദ​നം
Sunday, April 28, 2024 6:30 AM IST
ക​ൽ​പ്പ​റ്റ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​യ​നാ​ട്ടി​ൽ ന​ട​പ്പി​ലാ​ക്കി​യ വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​ന​ത്തി​ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സി​ന്‍റെ അ​ഭി​ന​ന്ദ​നം.

മാ​ന​ന്ത​വാ​ടി, സു​ൽ​ത്താ​ൻ ബ​ത്തേ​രി, ക​ൽ​പ്പ​റ്റ, തി​രു​വ​ന്പാ​ടി, ഏ​റ​നാ​ട്, നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ങ്ങ​ളി​ലെ പോ​ളിം​ഗ് പ്ര​വ​ർ​ത്ത​നം നി​രീ​ക്ഷി​ക്കു​ന്ന​തി​ൽ സു​താ​ര്യ​ത​യും കാ​ര്യ​ക്ഷ​മ​ത​യും വെ​ബ്കാ​സ്റ്റിം​ഗി​ലൂ​ടെ ഉ​റ​പ്പാ​ക്കാ​നാ​യെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ് വി​ല​യി​രു​ത്തി.

ഇ​തി​നു മേ​ൽ​നോ​ട്ടം വ​ഹി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​മാ​യ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​രേ​ണു​രാ​ജി​നെ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ ആ​യി​ര​ത്തി​ല​ധി​കം കാ​മ​റ​ക​ളാ​ണ് സ​ജ്ജ​മാ​ക്കി​യ​ത്.

പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ നാ​ല് വീ​തം കാ​മ​റ സ​ജ്ജീ​ക​രി​ച്ചു. വോ​ട്ടിം​ഗ് ഒ​ഴി​കെ ബൂ​ത്തി​ലെ ദൃ​ശ്യ​ങ്ങ​ൾ ജി​ല്ലാ ആ​സ്ഥാ​ന​ത്തെ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ നി​രീ​ക്ഷി​ച്ച​തി​നാ​ൽ ഓ​രോ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലും ഉ​ണ്ടാ​യ ത​ട​സ​ങ്ങ​ൾ ഉ​ട​ന​ടി പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ച്ചു.

വോ​ട്ടിം​ഗി​ന്‍റെ തു​ട​ക്കം മു​ത​ൽ ഓ​രോ മ​ണ്ഡ​ല​ത്തി​ലും മൂ​ന്ന് വീ​തം 21 പേ​ർ പോ​ളിം​ഗ് ബൂ​ത്തു​ക​ൾ നി​രീ​ക്ഷി​ച്ചു. കെ​എ​സ്ഇ​ബി, ബി​എ​സ്എ​ൻ​എ​ൽ, പോ​ലീ​സ്, വ​കു​പ്പു​ക​ളി​ൽ നി​ന്നു​ള്ള നാ​ല് ഓ​ഫീ​സ​ർ​മാ​രും ടീം ​വ​ണ്‍ നെ​റ്റ് സെ​ക്യൂ​ർ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡും ബൂ​ത്തു​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചു.

ഐ​ടി മി​ഷ​ന്‍റെ എ​ട്ട് അം​ഗ​ങ്ങ​ളും അ​ഞ്ച് എ​ൻ​ഐ​സി, ര​ണ്ട് കെ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ങ്ങു​ന്ന ചീ​ഫ് മോ​ണി​റ്റ​റിം​ഗ് സ്ക്വാ​ഡ് വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​നം സു​ഗ​മ​മാ​ക്കി.

ഡി​സി സ്ക്വാ​ഡ് ഇ​ന്‍റേ​ണ്‍​സും യം​ഗ് കേ​ര​ള അം​ഗ​ങ്ങ​ളും സ​പ്പോ​ർ​ട്ടിം​ഗ് ടീ​മാ​യി പ്ര​വ​ർ​ത്തി​ച്ചു. വി​വി​ധ ചെ​ക്പോ​സ്റ്റു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​നു സ്ഥാ​പി​ച്ച കാ​മ​റ​ക​ളും വെ​ബ്കാ​സ്റ്റിം​ഗ് ക​ണ്‍​ട്രോ​ൾ റൂം ​വീ​ക്ഷി​ച്ചി​രു​ന്നു.