നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു
1568112
Tuesday, June 17, 2025 8:08 AM IST
കൽപ്പറ്റ: ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നന്പിക്കൊല്ലി ടൗണിലെ ഹാംഗ്ഒൗട്ട് കഫേയിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. 10,000 രൂപ പിഴ ഈടാക്കി. ഇതിന് പുറമേ നായ്ക്കട്ടിയിൽ പ്രവർത്തിക്കുന്ന ഖാൻസ് മാർട്ട് സ്ഥാപനം പ്ലാസ്റ്റിക് കത്തിച്ചതിന് 5000 രൂപ പിഴ ഈടാക്കി. ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ മിന്നൽ പരിശോധനയിലാണ് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടിയത്.
ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ടി.കെ. സുരേഷ്, സ്ക്വാഡ് അംഗങ്ങളായ കെ.എ. തോമസ്, ടി.ആർ. രസിക, നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അനഘ ലക്ഷ്മി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.