മ​ലാ​യി​ക്ക് വ​യ​സ് 105, ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മൂ​ല്യ​മ​റി​ഞ്ഞ് വോ​ട്ട്
Wednesday, April 24, 2019 12:45 AM IST
വെ​ള്ള​മു​ണ്ട: ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മൂ​ല്യം ഉ​ൾ​ക്കൊ​ണ്ട് 105-ാം വ​യ​സി​ലും മ​ലാ​യി​യു​ടെ വോ​ട്ട്. ത​രു​വ​ണ പ​ള്ളി​യാ​ൽ ആ​ദി​വാ​സി കോ​ള​നി​യി​ലെ മ​ലാ​യി​യാ​ണ് നൂ​റ്റ​ഞ്ചി​ന്‍റെ അ​വ​ശ​ത​ക​ളെ അ​വ​ഗ​ണി​ച്ചു വോ​ട്ടു​ചെ​യ്യാ​നെ​ത്തി​യ​ത്. ത​രു​വ​ണ ഗ​വ. ഹൈ​സ്കൂ​ളി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ മ​ലാ​യി രാ​ജ്യം സ്വാ​ത​ന്ത്ര്യം നേ​ടി​യ​തി​നു​ശേ​ഷ​മു​ള്ള മു​ഴു​വ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും വോ​ട്ടു ചെ​യ്ത​താ​യി അ​വ​കാ​ശ​പ്പെ​ടു​ന്നു. വാ​ഴ​ത്തോ​പ്പു​ക​ളി​ൽ​നി​ന്നു ഇ​ല വെ​ട്ടി ഹോ​ട്ട​ലു​ക​ളി​ലെ​ത്തി​ച്ചാ​യി​രു​ന്നു മ​ലാ​യി​യു​ടെ ഉ​പ​ജീ​വ​നം. കാ​ഴ്ച​ക്കു​റ​വു​മൂ​ലം ആ​റു മാ​സം മു​ന്പാ​ണ് തൊ​ഴി​ൽ നി​ർ​ത്തി​യ​ത്. എന്നാല്‌ കോ​ള​നി​യി​ൽ ച​ട​ഞ്ഞു​കൂ​ടാ​ൻ മ​ലാ​യി ത​യാ​റ​ല്ല.
ദി​വ​സ​വും ത​രു​വ​ണ അ​ങ്ങാ​ടി​യി​ലെ​ത്തി നാ​ട്ടു​കാ​രു​മാ​യി സൗ​ഹൃ​ദം പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട് ഈ ​വ​യോ​ധി​ക​ൻ. ദു​ശീ​ല​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത മ​ലാ​യി​യു​ടെ ജീ​വി​തം പു​തു​ത​ല​മു​റ​യ്ക്ക് മാ​തൃ​ക​യാ​ണെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.