കു​ഴ​ഞ്ഞു​വീ​ണ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു
Sunday, May 19, 2019 11:05 PM IST
ക​ൽ​പ്പ​റ്റ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തി​നു പി​ന്നാ​ലെ കു​ഴ​ഞ്ഞു​വീ​ണ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു. സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ പ​ച്ചി​ല​ക്കാ​ട് പെ​രി​ങ്ങോ​ള​ൻ ഷാ​ജ​ഹാ​നാ​ണ്(47) മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ പ​ന​മ​രം എ​ര​നെ​ല്ലു​ർ ഇ​റ​ക്ക​ത്തി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​റി​ലെ യാ​ത്ര​ക്കാ​രെ പ​ന​മ​രം ഗ​വ.​ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഷാ​ജ​ഹാ​ൻ കു​ഴ​ഞ്ഞു​വീ​ണ​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മ​ര​ണം.

സു​ബ്ഹി ന​മ​സ്കാ​രം ക​ഴി​ഞ്ഞ് ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് എ​ര​നെ​ല്ലൂ​ർ ഭാ​ഗ​ത്തെ വാ​ഹ​നാ​പ​ക​ടം ഷാ​ജ​ഹാ​ൻ അ​റി​ഞ്ഞ​ത്. ഉ​ട​ൻ സ്ഥ​ല​ത്ത് എ​ത്തി​യ അ​ദ്ദേ​ഹം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​താ​വ്: പ​രേ​ത​നാ​യ മ​മ്മു. മാ​താ​വ്: ആ​യി​ഷ. ഭാ​ര്യ: സെ​റീ​ന. മ​ക്ക​ൾ: ത​സ്നി, ര​സ്ന. മ​രു​മ​ക​ൻ: ഷ​ബീ​ർ.