ബാ​സ്കറ്റ്ബോ​ൾ പരിശീലന ക്യാ​ന്പ് സ​മാ​പി​ച്ചു
Saturday, May 25, 2019 11:22 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലും ജി​ല്ലാ ബാ​സ്കറ്റ്ബോ​ൾ അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ്മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ത്തി​യ ജി​ല്ലാ​ത​ല ബാ​സ്കറ്റ്ബോ​ൾ സ​മ്മ​ർ കോ​ച്ചിം​ഗ് ക്യാ​ന്പ് സ​മാ​പി​ച്ചു. സ​മാ​പ​നച്ച​ട​ങ്ങ് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് എം. ​മ​ധു ഉ​ദ്ഘാ​ട​നം നിർവഹിച്ചു.
ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ വൈ​സ് ​പ്ര​സി​ഡ​ന്‍റ് സ​ലീം​ക​ട​വ​ൻ, ജി​ല്ലാ ബാ​സ്കറ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സ​ജി ജോ​ർ​ജ്, സെ​ക്ര​ട്ട​റി ജി​ൽ​സ് സെ​ബാ​സ്റ്റ്യ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശി​വാ​ന​ന്ദ​ൻ, കേ​ര​ള ബാ​സ്കറ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി എ.​കെ. മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്യാ​ന്പി​ൽ പങ്കെടുത്ത 50 കു​ട്ടി​ക​ൾക്കും സർട്ടിഫിക്കറ്റ് നൽകി.