രാ​മേ​ട്ട​ന്‍റെ പാ​ട​ത്ത് കൃ​ഷി​യ​റി​വു​ക​ൾ തേ​ടി അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി​ക​ൾ
Friday, June 21, 2019 12:04 AM IST
ക​ൽ​പ്പ​റ്റ: ചെ​റു​വ​യ​ൽ രാ​മ​നൊ​പ്പം വ​യ​ലി​ൽ പ​ണി​യെ​ടു​ത്ത് മാ​ന​ന്ത​വാ​ടി ബി​എ​ഡ് കാ​ന്പ​സി​ലെ അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി​ക​ൾ. രാ​മേ​ട്ട​ന്‍റെ പാ​ട​ത്ത് കൃ​ഷി​യ​റി​വു​ക​ൾ തേ​ടി​യാ​ണ് 50 ഓ​ളം വ​രു​ന്ന അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി​ക​ൾ രാ​മേ​ട്ട​ന്‍റെ പാ​ട​ത്ത് എ​ത്തി​യ​ത്. പാ​ര​ന്പ​ര്യ നെ​ൽ​ക​ർ​ഷ​ക​ൻ രാ​മേ​ട്ട​ന്‍റെ കൃ​ഷി​ക​ൾ കാ​ണാ​നും പ​ഠി​ക്കാ​നും നി​ര​വ​ധി പേ​ർ നി​ത്യ​വും ചെ​റു​വ​യ​ൽ രാ​മ​ന്‍റെ പാ​ട​ത്ത് എ​ത്തു​ന്നു​ണ്ട്. തി​ക​ച്ചും വ്യ​ത്യ​സ്ഥ​മാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ കൃ​ഷി​യ​റി​വു​ക​ൾ തേ​ടി​യ​ത്. രാ​മ​നൊ​പ്പം വ​യ​ലി​ൽ പ​ണി​യെ​ടു​ത്താ​ണ് ഈ ​വി​ദ്യാ​ർ​ഥി​ക​ൾ കൃ​ഷി അ​റി​വു​ക​ൾ മ​ന​സി​ലാ​ക്കി​യ​ത്.

എ​ട​വ​ക കൃ​ഷി​ഭ​വ​ന്‍റെ കീ​ഴി​ലു​ള്ള ഹ​രി​ത​ക​ർ​മ സേ​നാ ക്ല​ബി​ൽ നി​ന്നും വാ​ട​ക​യ്ക്കെ​ടു​ത്ത വ​യ​ൽ​ക്ക​ര​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ചാ​ണ​ക​വ​ളം കു​ട്ടി​ക​ൾ കോ​രി വ​യ​ലി​ലേ​ക്കി​ട്ടു. പി​ന്നീ​ട് പ​ണി തു​ട​ങ്ങി. പ​ണി പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ൽ രാ​മ​നു​മെ​ത്തി കു​ട്ടി​ക​ൾ​ക്കൊ​പ്പം വ​ലി​ലേ​ക്കി​റ​ങ്ങി. രാ​വി​ലെ പാ​ട​ത്തി​റ​ങ്ങി​യ കു​ട്ടി​ക​ൾ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് ക​ര ക​യ​റി​യ​ത്. ഇ​തി​നി​ട​യി​ൽ അ​ഞ്ചു ക​ണ്ടം അ​വ​ർ കി​ള​ച്ചു മ​റി​ച്ചു. ഒ​പ്പം അ​വ​രു​ടെ അ​ധ്യാ​പ​ക​രു​മു​ണ്ടാ​യി​രു​ന്നു. കു​ട്ടി​ക​ൾ​ക്ക് ക​ഞ്ഞി വ​യ്ക്കാ​നു​ള്ള അ​രി​യും ക​ഴി​ക്കാ​നു​ള്ള മ​ര​ച്ചീ​നി​യും രാ​മ​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കി.

ഇ​തു​വ​രെ വ​യ​ലി​ൽ ഇ​റ​ങ്ങാ​ത്ത കു​ട്ടി​ക​ൾ വ​രെ​യു​ണ്ടാ​യി​രു​ന്നു വ​ന്ന​വ​രി​ൽ. പോ​കു​ന്പോ​ൾ എ​ല്ലാ​വ​രോ​ടു​മാ​യി രാ​മേ​ട്ട​ൻ സ്നേ​ഹ​ത്തോ​ടെ പ​റ​ഞ്ഞു. ന​മ്മു​ടെ പാ​ര​ന്പ​ര്യം കാ​ത്തു സൂ​ക്ഷി​ക്കാ​ൻ നെ​ൽ​കൃ​ഷി​യെ സം​ര​ക്ഷി​ക്ക​ണം. കൃ​ഷി​യ​റി​വു​ക​ൾ തേ​ടി എ​പ്പോ​ൾ വ​ന്നാ​ലും ചെ​റു​വ​യ​ലി​ലെ ഈ ​വാ​തി​ൽ നി​ങ്ങ​ൾ​ക്ക് മു​ന്നി​ൽ തു​റ​ന്നി​ട്ടി​ട്ടു​ണ്ടാ​വും. എ​നി​ക്ക​റി​യാ​വു​ന്ന കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു ത​രും.

നി​റ​ഞ്ഞ സം​തൃ​പ്തി​യോ​ടെ​യാ​ണ് കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ഇ​വി​ടെ മ​ട​ങ്ങി​യ​ത് കോ​ഴ്സ് ഡ​യ​റ​ക്ട​ർ എ. ​സ​ജി​ത്ത്, അ​ധ്യാ​പ​ക​രാ​യ സി.​എ​ച്ച്. ഗ​ണേ​ഷ് കു​മാ​ർ, രേ​ഷ്മ ബാ​ല​കൃ​ഷ്ണ​ൻ, കെ.​എ. നി​ഷാ റോ​സ്ബി​ൻ, വൈ. ​ഷീ​ജ, ജി​സ ഫ്രാ​ൻ​സി​സ്, കെ. ​മു​സ്ഫ​ർ റ​ഷാ​ദ്, കെ. ​സ​നോ​ജ്, വി​ദ്യാ​ർ​ഥി എം.​ബി. ശ​ര​ത്കു​മാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.