സ്കൂ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് നടത്തി
Wednesday, July 17, 2019 12:53 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: പേ​രാ​ൽ ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​തി​യ അ​നു​ഭ​വ​മാ​യി. ചി​ഹ്നം പ​തി​ച്ച ബാ​ല​റ്റ് പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ച് സ്കൂ​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും വോ​ട്ട​വ​കാ​ശം ന​ൽ​കി.
തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ച് ബാ​ല​റ്റ് പെ​ട്ടി, ഇ​ന്‍റ​ലി​ബ്ൾ ഇ​ങ്ക്, കം​പാ​ർ​ട്ട്മെ​ന്‍റ് ഒ​രു​ക്ക​ൽ തു​ട​ങ്ങി പാ​ർ​ല​മെ​ന്‍റ​റി തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ എ​ല്ലാ ന​പ​ടി ക്ര​മ​ങ്ങ​ളും പാ​ലി​ച്ച് വി​ദ്യാ​ല​യ​ത്തി​ൽ ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നാം ക്ലാ​സി​ലെ മു​ഹ​മ്മ​ദ് ആ​ദി​ൽ സ്കൂ​ൾ ലീ​ഡ​റാ​യും നാ​ലാം ക്ലാ​സി​ലെ റി​യ ഫാ​ത്തി​മ ഡെ​പ്യൂ​ട്ടി ലീ​ഡ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്ക​ൽ, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം തു​ട​ങ്ങി​യ​വ കു​ട്ടി​ക​ൾ​ക്ക് ഏ​റെ താ​ൽ​പ​ര്യം ഉ​ണ്ടാ​ക്കു​ന്ന​താ​യി​രു​ന്നു.
തു​ട​ർ​ന്ന് സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് ചേ​ർ​ന്നു. ജ​നാ​ധി​പ​ത്യ ഭ​ര​ണ ക്ര​മ​ത്തെ​ക്കു​റി​ച്ച് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പ്രേ​മ​ദാ​സ് മാ​സ്റ്റ​ർ വി​ശ​ദീ​ക​രി​ച്ചു.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​ക​ൾ​ക്ക് സി.​കെ. സ​ന്ധ്യ, കെ.​കെ. നൂ​ർ​ജ​ഹാ​ൻ, അ​ബൂ​ബ​ക്ക​ർ, ജാ​സ്മി​ൻ, ല​തി​ക തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.