ന്യൂ​സ് പ്രി​ന്‍റ്: ബ​ജ​റ്റ് നി​ർ​ദേ​ശം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്
Wednesday, July 17, 2019 12:55 AM IST
ക​ൽ​പ്പ​റ്റ: ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ന്യൂ​സ് പ്രി​ന്‍റി​ന് 10 ശ​ത​മാ​നം തീ​രു​വ ചു​മ​ത്താ​നു​ള്ള കേ​ന്ദ്ര ബ​ജ​റ്റ് നി​ർ​ദേ​ശം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കെ​യു​ഡ​ബ്ല്യു​ജെ ജി​ല്ലാ ജ​ന​റ​ൽ ബോ​ഡി ആ​വ​ശ്യ​പ്പെ​ട്ടു. ന്യൂ​സ് പ്രി​ന്‍റി​ന് തീ​രു​വ ഏ​ർ​പ്പെ​ടു​ത്തി​യ​ത് ചെ​റു​കി​ട അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കും. 25 ല​ക്ഷം ട​ണ്‍ ന്യൂ​സ് പ്രി​ന്‍റ് ആ​വ​ശ്യ​മു​ള്ളി​ട​ത്ത് 10 ല​ക്ഷം ട​ണ്‍ മാ​ത്ര​മാ​ണ് ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം. ഇ​റ​ക്കു​മ​തി​യെ ആ​ശ്ര​യി​ച്ചാ​ണ് ഈ ​മേ​ഖ​ല പി​ടി​ച്ചു​നി​ൽ​ക്കു​ന്ന​ത്.
ബ​ജ​റ്റ് നി​ർ​ദേ​ശ പ്ര​കാ​രം ഒ​രു ട​ണ്‍ ന്യൂ​സ് പ്രി​ന്‍റി​ന് 4,000 രൂ​പ വ​രെ വ​ർ​ധ​ന​യു​ണ്ടാ​കും. പ​ല പ​ത്ര​സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചു​പൂ​ട്ടേ​ണ്ടി വ​രും. ഇ​തു നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളെ തൊ​ഴി​ൽ​ര​ഹി​ത​രാ​ക്കും. പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് മാ​ന​ന്ത​വാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പി.​ഒ. ഷീ​ജ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ട്ര​ഷ​റ​ർ എം. ​ഷാ​ജി, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വി. ​മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം

കേ​ണി​ച്ചി​റ: പൂ​താ​ടി എ​സ്എ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 2001-2003 കോ​മേ​ഴ്സ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് ബാ​ച്ചി​ന്‍റെ സം​ഗ​മം ഗോ​ൾ​ഡ​ൻ മെ​മ്മ​റീ​സ് എ​ന്ന പേ​രി​ൽ ന​ട​ത്തി. ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ ചെ​യ​ർ​മാ​ൻ​ഇ.​വി. ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ര​ജീ​ഷ് കോ​ളേ​രി, ലീ​നീ​ഷ് ന​രി​വേ​ലി​ൽ, ജ​യ്സ് ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.