ദേ​ശീ​യ​പാ​ത​യി​ലെ രാ​ത്രി​യാ​ത്ര നി​രോ​ധ​നം: മു​ഖ്യ​മ​ന്ത്രി നേ​രി​ട്ടു ഇ​ട​പെ​ട​ണ​മെ​ന്ന്
Friday, July 19, 2019 12:28 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ദേ​ശീ​യ​പാ​ത 766ലെ ​രാ​ത്രി​യാ​ത്ര നി​രോ​ധ​നം നീ​ക്കി​ക്കി​ട്ടു​ന്ന​തി​നു മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് ഇ​ട​പെ​ട​ണ​മെ​ന്നു നീ​ല​ഗി​രി-​വ​യ​നാ​ട് നാ​ഷ​ണ​ൽ ഹൈ​വേ ആ​ൻ​ഡ് റെ​യി​ൽ​വേ ആ​ക്ഷ​ൻ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. രാ​ത്രി​യാ​ത്ര നി​രോ​ധ​ന​പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ല.
കേ​ര​ള​ത്തി​ലെ​ത​ന്നെ ഉ​ദ്യോ​ഗ​സ്ഥ ലോ​ബി നി​രോ​ധ​നം തു​ട​രു​ന്ന​തി​നു ഒ​ത്താ​ശ ചെ​യ്യു​ക​യാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജാ​ഗ്ര​ത​ക്കു​റ​വി​നെ​യാ​ണ് ഇ​വ​ർ സ​മ​ർ​ഥ​മാ​യി മു​ത​ലെ​ടു​ക്കു​ന്ന​ത്. പ്ര​ശ്ന​ത്തി​ൽ സ​ർ​ക്കാ​ർ നി​രീ​ക്ഷ​ണ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യും നേ​രി​ട്ട് ഇ​ട​പെ​ടു​ക​യും ചെ​യ്തി​ല്ലെ​ങ്കി​ൽ കാ​ര്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും കൈ​വി​ടും.
കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത, പ​രി​സ്ഥി​തി മ​ന്ത്രി​മാ​രു​മാ​യി മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നു ശ്ര​മി​ക്കു​ന്ന​താ​ണ് ഉ​ചി​തം.
രാ​ത്രി​യാ​ത്ര നി​രോ​ധ​ന വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് ആ​ൻ​ഡ് ഹൈ​വേ​സ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ല​പാ​ടു​മാ​റ്റം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ണ്‍​വീ​ന​ർ ടി.​എം. റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


വി​ന​യ​കു​മാ​ർ അ​ഴി​പ്പു​റ​ത്ത്, അ​ഡ്വ.​പി. വേ​ണു​ഗോ​പാ​ൽ, വി. ​മോ​ഹ​ന​ൻ, എം.​എ. അ​സൈ​നാ​ർ, പി.​വൈ. മ​ത്താ​യി, ല​ക്ഷ്മ​ണ്‍ ദാ​സ്, ഇ.​പി. ഇ​സ്മ​യി​ൽ, ജേ​ക്ക​ബ് ബ​ത്തേ​രി, സം​ഷാ​ദ്, അ​ബ്ദു​ൽ റ​സാ​ഖ്, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.