നാ​ല് പ​ഞ്ചാ​യ​ത്തു​ക​ൾ ത​രി​ശു ര​ഹി​ത​മാ​ക്കും
Saturday, July 20, 2019 12:10 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ നാ​ല് പ​ഞ്ചാ​യ​ത്തു​ക​ൾ ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ ചാ​ല​ഞ്ച് 2020 കാന്പ​യി​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഒ​ക്ടോ​ബ​ർ 31 ന​കം ത​രി​ശു ര​ഹി​ത​മാ​യി പ്ര​ഖ്യാ​പി​ക്കും. ജി​ല്ലാ ആ​സൂ​ത്ര​ണ ഭ​വ​നി​ൽ ന​ട​ന്ന ഹ​രി​ത കേ​ര​ളം മി​ഷ​ൻ ടാ​സ്ക് ഫോ​ഴ്സ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ ജ​ലം, കൃ​ഷി, മാ​ലി​ന്യ സം​സ്ക​ര​ണം എ​ന്നീ മൂ​ന്ന് ഉ​പ​മി​ഷ​നു​ക​ളു​ടെ ക​ണ്‍​സ​ൾ​ട്ട​ന്‍റു​മാ​ർ പ്രോ​ജ​ക്ടു​ക​ൾ വി​ശ​ദീ​ക​രി​ച്ചു. ഒ​ക്ടോ​ബ​ർ 31, മാ​ർ​ച്ച് 31 എ​ന്നി​ങ്ങ​നെ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി മൂ​ന്ന് ഉ​പ​മി​ഷ​നു​ക​ളും ന​ട​പ്പി​ലാ​ക്കേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ക്യാ​ന്പ​യി​നാ​ണ് ചാ​ല​ഞ്ച് 2020.
വി​വി​ധ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 37 സ്ഥ​ല​ങ്ങ​ൾ പ​ച്ച​ത്തു​രു​ത്തി​നാ​യി ക​ണ്ടെ​ത്തി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി തൈ​ക​ളു​ടെ ന​ടീ​ലും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ജ​ലം ഉ​പ​മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ബ​ത്തേ​രി ബ്ലോ​ക്കി​ലെ തെ​ര​ഞ്ഞെ​ടു​ത്ത പൊ​തു കു​ള​ങ്ങ​ളി​ൽ വാ​ട്ട​ർ സ്കെ​യി​ലു​ക​ൾ സ്ഥാ​പി​ക്കു​ക​യും വാ​ട്ട​ർ ബ​ഡ്ജ​റ്റിം​ഗ് ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്യും.
ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ട് കൂ​ടി ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ജി​ല്ല​യി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മാ​ലി​ന്യ സം​സ്ക​ര​ണ രം​ഗ​ത്ത് നി​ല​വി​ൽ ജി​ല്ല അ​ഭി​മു​ഖീ​ക​രി​ക്കുന്ന ചി​ല സാ​ങ്കേ​തി​ക പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് ഹ​രി​ത കേ​ര​ളം മി​ഷ​ൻ ശു​ചി​ത്വ മാ​ലി​ന്യ സം​സ്ക​ര​ണ ഉ​പ​മി​ഷ​ൻ സം​സ്ഥാ​ന ടെ​ക്നി​ക്ക​ൽ ക​ണ്‍​സ​ൾ​ട്ട​ന്‍റ് പി. ​അ​ജ​യ​കു​മാ​ർ അ​റി​യി​ച്ചു.
പൊ​തു​ജ​ന​ങ്ങ​ളി​ൽ മാ​ലി​ന്യ പ​രി​പാ​ല​ന രീ​തി​ക​ൾ പ്ര​ച​രി​പ്പി​ക്കാ​നും നി​യ​മ ന​ട​പ​ടി​ക​ൾ ബോ​ധ്യ​പ്പെ​ടു​ത്താ​നു​മാ​യി വി​പു​ല​മാ​യ പ്ര​ച​ാര​ണത്തിന് ഓ​ഗ​സ്റ്റി​ൽ തു​ട​ക്കം കു​റി​ക്കും. ഹ​രി​ത നി​യ​മ സാ​ക്ഷ​ര​ത എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന കാ​ന്പ​യി​നി​ൽ വാ​ർ​ഡ് ത​ലം വ​രെ ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യും.
ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ പി.​സി. മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ബി.​കെ. സു​ധീ​ർ കി​ഷ​ൻ, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ടിം​പി​ൾ മാ​ഗി, ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ പി.​യു. ദാ​സ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് പ്രി​ൻ​സി​പ്പ​ൽ ഓ​ഫീ​സ​ർ രാ​ജി വ​ർ​ഗീ​സ്, എ​ൻ.​കെ. രാ​ജ​ൻ, ആ​ർ. ര​വി​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ, ഹ​രി​ത കേ​ര​ളം മി​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​ർ, യം​ഗ് പ്ര​ഫ​ഷ​ണ​ൽ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.