പ​ട്ട​യ, മി​ച്ച ഭൂ​മി​ക​ളി​ലെ ഉ​ണ​ങ്ങി​യ​ മ​ര​ങ്ങ​ൾ ക​ള​ക്ട​ർ​ക്കു ലേ​ലം ചെ​യ്യാം
Sunday, July 21, 2019 12:02 AM IST
ക​ൽ​പ്പ​റ്റ: റ​വ​ന്യൂ അ​ധീ​ന​ത​യി​ലു​ള്ള പ​ട്ട​യ, മി​ച്ച ഭൂ​മി​ക​ളി​ലെ ഉ​ണ​ങ്ങി​യ​തും കേ​ടു​വ​ന്ന​തു​മാ​യ മ​ര​ങ്ങ​ൾ പ​ര​മാ​വ​ധി വി​ല​യ്ക്കു ലേ​ലം ചെ​യ്യാ​ൻ ജി​ല്ലാ ക​ള​ക്ട​റെ അ​ധി​കാ​ര​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി.

സീ​നി​യ​റേ​ജ് നി​ര​ക്കി​ൽ ലേ​ലം കൊ​ള്ളാ​ൻ ആ​രും ത​യാ​റാ​കാ​ത്ത​തും പു​ന​ർ​ലേ​ലം ന​ട​ത്തി​യാ​ലും മെ​ച്ച​പ്പെ​ട്ട വി​ല ല​ഭി​ക്കി​ല്ല എ​ന്നു ബോ​ധ്യ​മാ​കു​ന്ന​തു​മാ​യ മ​ര​ങ്ങ​ൾ പ​ര​മാ​വ​ധി വി​ല​യ്ക്കു ലേ​ലം ചെ​യ്യാ​നാ​ണ് ജി​ല്ലാ ക​ള​ക്ട​ർ​ക്കു അ​നു​മ​തി.

റ​വ​ന്യൂ പ​ട്ട​യ​ഭൂ​മി​യി​ലെ വീ​ട്ടി​യും തേ​ക്കും ഉ​ൾ​പ്പെ​ടെ വീ​ണു​കി​ട​ക്കു​ന്ന​തും ഉ​ണ​ങ്ങി​യ​തും അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​തു​മാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു ഡി​പ്പോ​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നു ഫ​ണ്ട് അ​നു​വ​ദി​ക്കു​ക​യോ ഖ​ജ​നാ​വി​ലേ​ക്കു മു​ത​ൽ​ക്കൂ​ട്ടു​ന്ന​തി​നു ഉ​ത്ത​ര​വ് ഇ​റ​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ ക​ത്ത് പ​രി​ശോ​ധി​ച്ചാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്.

ജി​ല്ല​യി​ൽ ദു​ർ​ഘ​ട പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ട്ട​യം, മി​ച്ച​ഭൂ​മി​ക​ളി​ലാ​ണ് ഉ​ണ​ങ്ങി​യ​തും കേ​ടു​ന്ന​വ​ന്ന​തും വീ​ണു​കി​ട​ക്കു​ന്ന​തും അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​തു​മാ​യ മ​ര​ങ്ങ​ളി​ൽ അ​ധി​ക​വും. നി​ല​വി​ലെ സീ​നി​യ​റേ​ജ് പ്ര​കാ​രം വ​നം വ​കു​പ്പ് പൊ​തു​വാ​യാ​ണ് മ​ര​ങ്ങ​ൾ​ക്കു വി​ല നി​ശ്ച​യി​ക്കു​ന്ന​ത്.
അ​തി​നാ​ൽ എ​ത്തി​പ്പെ​ടാ​ൻ പ്ര​യാ​സ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലു​ള​ള​തും ഭാ​ഗി​ക​മാ​യി ന​ശി​ച്ച​തു​മാ​യ മ​ര​ങ്ങ​ൾ ലേ​ലം​കൊ​ള്ളാ​ൻ ആ​ളു​ക​ൾ ത​യാ​റാ​കു​ന്നി​ല്ല. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ജി​ല്ലാ ക​ള​ക്ട​ർ സ​ർ​ക്കാ​രി​നു ക​ത്ത് അ​യ​ച്ച​ത്.