തു​റ​പ്പ​ള്ളി​യി​ൽ കി​ട​ങ്ങ് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു
Monday, July 22, 2019 12:58 AM IST
ഗൂ​ഡ​ല്ലൂ​ർ:​മു​തു​മ​ല വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ തു​റ​പ്പ​ള്ളി വ​നാ​തി​ർ​ത്തി​യി​ൽ ആ​ന​പ്ര​തി​രോ​ധ കി​ട​ങ്ങ് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. തു​റ​പ്പ​ള്ളി മു​ത​ൽ നെ​ല്ലി​ക്ക​ര വ​രെ ര​ണ്ട് കി​ലോ​മീ​റ്റ​ർ കി​ട​ങ്ങാ​ണ് നി​ർ​മി​ക്കു​ന്ന​ത്.
നി​ല​വി​ലു​ള്ള കി​ട​ങ്ങി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​യും ന​ട​ത്തു​ന്നു​ണ്ട്. തു​റ​പ്പ​ള്ളി കു​നി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം പാ​ലു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ജീ​പ്പ് കാ​ട്ടാ​ന ആ​ക്ര​മി​ച്ചി​രു​ന്നു. തുട​ർ​ന്നു ന​ട​ത്തി​യ ച​ർ​ച്ച​യി​ലെ തീ​രു​മാ​നം അ​നു​സ​രി​ച്ചാ​ണ് കി​ട​ങ്ങ് നി​ർ​മാ​ണം. തു​റ​പ്പ​ള്ളി​യി​ൽ കാ​ട്ടാ​ന​ശ​ല്യം ത​ട​യു​ന്ന​തി​നു ര​ണ്ടു താ​പ്പാ​ന​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്.